കാലിക്കറ്റ് സർവകലാശാല | ഫോട്ടോ:സതീഷ് കുമാർ കെ.ബി
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം. എസ്സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എം. എസ്സി ഫൊറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശനപരീക്ഷയ്ക്ക് (CUCAT) 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും.
ബി.പി.എഡ്./ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 550 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 240 രൂപയുമാണ് (എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 350 രൂപയും) അപേക്ഷാഫീസ്. വിജ്ഞാപനം ചെയ്ത പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്ന് മാത്രമായിരിക്കും പ്രവേശനം. പ്രവേശനപരീക്ഷ മേയ് 21, 22 തീയതികളില്‍. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017.
Content Highlights: application invites for calicut university UG, PG entrance exam 2022- CUCAT
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..