ഓണം അവധി, പരീക്ഷ, പരീക്ഷാ അപേക്ഷ; കാലിക്കറ്റ്‌ സർവകലാശാലാ വാർത്തകൾ


സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഓണാവധി സെപ്‌റ്റംബർ രണ്ടു മുതൽ 11 വരെ ആയിരിക്കും.

കാലിക്കറ്റ് സർവകലാശാല | ഫോട്ടോ:സതീഷ് കുമാർ കെ.ബി

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) ജൂൺ 2022 പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്‌റ്റ്‌ ഒമ്പതുവരെയും 170 രൂപ പിഴയോടെ 11 വരെയും നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്റ്റ്‌ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും നേരിട്ട് അപേക്ഷിക്കാം.

വിവിധ എൽ.എൽ.ബി. പരീക്ഷകൾക്ക് പിഴകൂടാതെ ഓഗസ്റ്റ്‌ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ

പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് സുവോളജി നവംബർ 2021 റെഗുലർ പരീക്ഷകൾ ഓഗസ്റ്റ്‌ 10-ന് തുടങ്ങും.

നാലാം സെമസ്റ്റർ എം.എ. ഫോക്‌ലോർ സ്റ്റഡീസ് ഏപ്രിൽ 2022 റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമമനുസരിച്ച് ഓഗസ്റ്റ്‌ മൂന്നിന് തുടങ്ങും.

ഹ്രസ്വകാല പ്രോഗ്രാം

ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ കോളേജ്, സർവകലാശാലാ അധ്യാപകർക്കായി റിസർച്ച് എതിക്സ് ആൻഡ് മെതഡോളജി ഹ്രസ്വകാല പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഏതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർക്കും പ്രോഗ്രാമിൽ പങ്കെടുക്കാം.

ഓഗസ്റ്റ്‌ 19 മുതൽ 25 വരെ നടക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ഓഗസ്റ്റ്‌ 10-ന് മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ എച്ച്.ആർ.ഡി.സി. വെബ്സൈറ്റിൽ (ugchrdc.uoc.ac.in). ഫോൺ: 0494 2407350, 7351.

എം.എ. സോഷ്യോളജിക്ക് അപേക്ഷിക്കാം

വയനാട് ചെതലയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ എസ്.ടി. വിദ്യാർഥികൾക്കുള്ള 2022-23 അധ്യയനവർഷത്തെ എം.എ. സോഷ്യോളജി റെസിഡെൻഷ്യൽ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്‌പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ്‌ നാലിന് മുൻപായി ഐ.ടി.എസ്.ആർ. ഡയറക്ടർക്ക് സമർപ്പിക്കണം.വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 04936 238500, 9605884635, 9961665214.

ഓണം അവധി

സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഓണാവധി സെപ്‌റ്റംബർ രണ്ടു മുതൽ 11 വരെ ആയിരിക്കും.

Content Highlights: Calicut university news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented