ലോകകപ്പ് ക്വിസ്, ഫുട്ബോള്‍ പ്രദര്‍ശനമത്സരം..; ലോകകപ്പ് ആവേശം മലപ്പുറത്തേക്കും


quiz

തേഞ്ഞിപ്പലം: ലോകകപ്പ് പ്രചാരണത്തിന് നാട്ടില്‍ പെരുമ്പറ മുഴക്കാന്‍ ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം). ജൂലായ് നാലിന് 'കിക്കോഫ് 2022' എന്ന പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ലോകകപ്പ് ക്വിസ്, സ്‌പോര്‍ട്സ് സിംബോസിയം, ഫുട്ബോള്‍ പ്രദര്‍ശനമത്സരം തുടങ്ങിയവ നടത്തും.

കോളേജ് ടീമുകള്‍ക്കായുള്ള ക്വിസ് മത്സരത്തിന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നേതൃത്വം നല്‍കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 52,022 രൂപ, 25022 രൂപ, 12022 രൂപ എന്നിങ്ങനെയാണ് സമ്മാനം. ലോകകപ്പിന്റെ നാള്‍വഴികളെയും ഖത്തറിലെ സ്റ്റേഡിയങ്ങളെയും പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ട്. ഉച്ചയ്ക്ക് നടക്കുന്ന സിംബോസിയത്തില്‍ ഇന്ത്യയിലെയും ഖത്തറിലെയും കായികമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. കേരളത്തിലെ സീനിയര്‍താരങ്ങള്‍ അണിനിരക്കുന്ന ഫുട്ബോള്‍ പ്രദര്‍ശനമത്സരവും നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തറിലെ പ്രശസ്ത കഫ്റ്റീരിയായ ടീ ടൈമിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍. പത്രസമ്മേളനത്തില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് വി.സി. മഷ്ഹൂദ്, ജനറല്‍സെക്രട്ടറി അബ്ദുല്‍ അസീസ്, കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ കെ. ബിനോയ്, മീഡിയ കോ -ഓര്‍ഡിനേറ്റര്‍ വൃന്ദ രതീഷ്, അജിത്ത് നായര്‍, രജീഷ് ചേളാരി എന്നിവര്‍ പങ്കെടുത്തു.

ലോകകപ്പ് ലോഗോ അടങ്ങിയ ഫുട്ബോള്‍ സ്വന്തമാക്കാം

വിജയികള്‍ക്കും നറുക്കെടുപ്പിലൂടെ തിരഞ്ഞടുക്കുന്നവര്‍ക്കും ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ സംഘാടകസമിതി നല്‍കുന്ന ലോകകപ്പ് ലോഗോ ആലേഖനംചെയ്ത ഫുട്ബോള്‍ നല്‍കും. ഫൈനല്‍ റൗണ്ടിലെത്തിയ ആറു കോളേജുകള്‍, നറുക്കെടുപ്പിലൂടെ തിരഞ്ഞടുക്കപ്പെടുന്ന 30 കോളേജുകള്‍, പങ്കെടുക്കുന്ന ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ഫുട്ബോള്‍ സമ്മാനമായി ലഭിക്കുക. ക്വിസ് രജിസ്ട്രേഷന്‍ ലിങ്ക്:https://forms.gle/dJ8bhMqjz1MJRfvV6. ഫോണ്‍: 8089343870, 7902682581.

Content Highlights: calicut university news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented