പരീക്ഷ, പരീക്ഷാഫലം, പുനർമൂല്യനിർണയ ഫലം...കാലിക്കറ്റ്‌ സര്‍വകലാശാലാ വാർത്തകൾ


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി | ഫോട്ടോ: മാതൃഭൂമി

പരീക്ഷ

ആറിന് നടത്താൻ നിശ്ചയിച്ച് മാറ്റിവെച്ച അഫിലിയേറ്റഡ് കോളേജുകളിലേയും എസ്.ഡി.ഇ-യിലേയും ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ 21-ന് നടക്കും. പരീക്ഷാകേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.

ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം നവംബർ 2021 അഞ്ചാം സെമസ്റ്റർ, ഏപ്രിൽ 2022 ആറാം സെമസ്റ്റർ ​െറഗുലർ പരീക്ഷകൾ യഥാക്രമം 15-നും 21-നും തുടങ്ങും.

കോവിഡ് പ്രത്യേക പരീക്ഷാപ്പട്ടിക

നാലാം സെമസ്റ്റർ പി.ജി. ഏപ്രിൽ 2021 ​െറഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് പ്രത്യേക പരീക്ഷയ്ക്ക് യോഗ്യരായവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. - യു.ജി. ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ

എസ്.ഡി.ഇ. ബിരുദ വിദ്യാർഥികൾക്കുള്ള ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ 13-ന് തുടങ്ങും. രണ്ടാം സെമസ്റ്റർ ഡിസാസ്റ്റർ മാനേജ്മെന്റ് 13, 14, 15 തീയതികളിലും മൂന്നാം സെമസ്റ്റർ ഹ്യൂമൻ റൈറ്റ്സ് 17, 20, 21 തീയതികളിലും നാലാം സെമസ്റ്റർ ജന്റർ സ്റ്റഡീസ് 23, 24, 25 തീയതികളിലുമാണ് നടക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിശദമായ സമയക്രമവും ഓൺലൈൻ ലിങ്കും എസ്.ഡി.ഇ. വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ 0494 2400288, 2407356, 2407494.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ജൂൺ 2022 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം.

ബി.വോക് രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 24 വരെ നീട്ടി. 170 രൂപ പിഴയോടെ 28 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.ബി.എ. ജൂലായ്‌ 2021 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

ബി.ബി.എ.-എൽ.എൽ.ബി., എൽ.എൽ.ബി. യൂണിറ്ററി സെഷൻ 01/2022 ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. ഏപ്രിൽ 2020 റഗുലർ പരീക്ഷയുടെയും നവംബർ 2020 സപ്ലിമെന്ററി പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: calicut university news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented