ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി, പരീക്ഷകള്‍, രജിസ്‌ട്രേഷന്‍ | കാലിക്കറ്റ്‌ സര്‍വകലാശാലാ വാര്‍ത്തകള്‍


കാലിക്കറ്റ്‌ സര്‍വകലാശാലാ വാര്‍ത്തകള്‍

കാലിക്കറ്റ് സർവകലാശാല | ഫോട്ടോ:സതീഷ് കുമാർ കെ.ബി

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട അഫിലേയറ്റഡ് കോളേജുകളിലെ 2005 മുതല്‍ 2014-15 വരെ പ്രവേശനം എം.ബി.എ., ഒന്നുമുതല്‍ എട്ടുവരെ സെമസ്റ്റര്‍ ബി.ടെക്. (2004 സ്‌കീം, 2004 മുതല്‍ 2008 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുമുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം 31-ലേക്ക് നീട്ടി. ഫീസടച്ച രസീത് സഹിതമുള്ള അപേക്ഷ പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ ആറ്. പരീക്ഷത്തീയതി പിന്നീട് പ്രഖ്യാപിക്കും.

ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ/ബിഎസ്സി/ബി.കോം/ബി.ബി.എ (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ അഞ്ചുമുതല്‍ 10 വരെ നടത്തും. യു.ജി. മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ കാരണം ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സഹിതം അപേക്ഷ ഇ-മെയില്‍ ചെയ്യണം (sdeauditexam@uoc.ac.in). മറ്റെന്തെങ്കിലും കാരണത്താല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍: 0494 2400288, 2407356.

ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

2022 ഏപ്രില്‍ അവസാന സെമസ്റ്റര്‍ ബി.എ./ ബി.എസ്.ഡബ്ല്യു./ ബി.വി.സി/ ബി.എഫ്.ടി./ ബി.എ. എ.യു. വിദ്യാര്‍ഥികളില്‍ വിവിധ ഗ്രേസ് മാര്‍ക്കുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ഇത് കൂട്ടിച്ചേര്‍ക്കാനായി ഏഴുവരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും സഹിതം പരീക്ഷാഭവന്‍ ബി.എ. ബ്രാഞ്ചിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫോം വെബ്‌സൈറ്റില്‍.

പരീക്ഷാ രജിസ്‌ട്രേഷന്‍

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (2018, 2019 പ്രവേശനം) നവംബര്‍ 2021 പരീക്ഷയ്ക്ക് പിഴയില്ലാതെ ഒമ്പതുവരെയും 170 രൂപ പിഴയോടെ 11 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. പരീക്ഷ 16-ന് തുടങ്ങും.

പരീക്ഷ

  • നാലാംവര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. (2014 പ്രവേശനം മുതല്‍) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷ 18-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
  • പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷ 18-നും മറ്റു പി.ജി. പരീക്ഷകള്‍ 16-നും തുടങ്ങും
  • പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2021 18-ന് തുടങ്ങും.
  • അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2021 റഗുലര്‍ പരീക്ഷ 12-ന് ആരംഭിക്കും.
  • അഫിലിയേറ്റഡ് കോളേജുകളിലെ 2016-17 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ബി.എ./എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാനാന്‍സ്/എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് റഗുലര്‍/സപ്ലിമെന്ററി ജനുവരി 2022 പരീക്ഷകളും, ഒന്നാം സെമസ്റ്റര്‍ ജനുവരി 2021 കോവിഡ് പ്രത്യേക പരീക്ഷയും 18-ന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എസ്സി./ ബി.സി.എ. നവംബര്‍ 2019 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസിന്റെ പകര്‍പ്പിന് അപേക്ഷിച്ചവര്‍ 15 ദിവസത്തിനകം നേരിട്ടെത്തി ഉത്തരക്കടലാസ് ബോധ്യപ്പെടണം.

Content Highlights: Calicut University News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented