Representational Image | Photo: freepik
കാലിക്കറ്റ് സർവകലാശാല എം.ബി.എ. (മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ), എം.ബി.എ. (ഹെൽത്ത് കെയർ മാനേജ്‌മെന്റ്്), എം.ബി.എ. (ഇന്റർനാഷണൽ ഫിനാൻസ്) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ്, സർവകലാശാല സ്വാശ്രയ സെന്ററുകൾ (ഫുൾടൈം/പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലാണ് പ്രവേശനം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നോ, സ്ഥാപനങ്ങളിൽനിന്നോ 50 ശതമാനം മാർക്കോടെ ബിരുദം (10+2+3/10+2+4) നേടിയവർക്ക് അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാലയുടെ എസ്.ഡി.ഇ./ഓപ്പൺ ഡിഗ്രി പ്രോഗ്രാം ഓഫ് എസ്.ഡി.ഇ., യു.ജി.സി. അംഗീകൃത ഡിസ്റ്റൻസ് എജ്യുക്കേഷൻ ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
കെ-മാറ്റ് 2023, സി-മാറ്റ് 2023, ഐ.ഐ.എം.-കാറ്റ് 2022 എന്നീ പരീക്ഷകളിൽ സാധുവായ സ്കോർവേണം. കെ-മാറ്റ്, സി-മാറ്റ്, കാറ്റ് (80 ശതമാനം), ഗ്രൂപ്പ് ഡിസ്കഷൻ (10), പേഴ്‌സണൽ ഇന്റർവ്യൂ (10) എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.
അപേക്ഷ admission.uoc.ac.in വഴി ഏപ്രിൽ 10 വരെ നൽകാം. അപേക്ഷാഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. ഇത് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിവരങ്ങൾക്ക്: www.admission.uoc.ac.in | 0494 2407017, 2407363.
Content Highlights: Calicut University invites application for MBA course
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..