Calicut University | Photo: Mathrubhumi Archives
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷകളുടെ നടത്തിപ്പിന് പാലിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
പരീക്ഷാകേന്ദ്രത്തിനു സമീപത്തെ ആരോഗ്യകേന്ദ്രം, അഗ്നിരക്ഷാസേന, പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ പരീക്ഷ നടക്കുന്ന വിവരം ചീഫ് സൂപ്രണ്ടുമാര്‍ മുന്‍കൂട്ടി അറിയിക്കണം. പരീക്ഷാകേന്ദ്രം പൂര്‍ണമായും അണുവിമുക്തമാക്കണം. പരീക്ഷാര്‍ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരെ പരീക്ഷയ്ക്കിരുത്തില്ല.
ഇവര്‍ക്ക് പിന്നീടു പ്രത്യേക പരീക്ഷ നടത്തും. ഹാള്‍ടിക്കറ്റില്‍ ഫോട്ടോ സാക്ഷ്യപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍കാര്‍ഡ് ഹാജരാക്കാം.
വിദ്യാര്‍ഥികള്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പുവെക്കേണ്ട എന്നിവയാണ് നിര്‍ദേശങ്ങള്‍.
ഹോസ്റ്റല്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാംസെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ 29ന് തുടങ്ങാനിരിക്കെ ഹോസ്റ്റല്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി വനിതാ ഹോസ്റ്റല്‍ വാര്ഡന് ഡോ. വസുമതി പറഞ്ഞു.
പരീക്ഷയ്ക്കുവേണ്ടി താത്കാലികമായാണ് ഹോസ്റ്റല്‍ അനുവദിക്കുക. ഒരുമുറിയില്‍ ഒരാള്‍ക്കാണ് അനുമതി.
പരീക്ഷ കഴിയുമ്പോള്‍ മുറിയൊഴിയണം. ഗവേഷണ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍ തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തിക്കും. ഇവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
Content Highlights: Calicut University exams, covid negative certificate mandatory for hostel entry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..