ബിരുദ ചോദ്യപേപ്പറും ഓണ്‍ലൈനില്‍; കാലിക്കറ്റിന്റെ പരീക്ഷാ നടത്തിപ്പിനെതിരേ പരാതി


വി.സി. ശ്യാംപ്രസാദ്

കോളേജുകളോടും ബന്ധപ്പെട്ടവരുമായും കൂടിയാലോചനകളില്ലാതെയാണ് പുതിയ തീരുമാനമെന്നും ആരോപണമുണ്ട്

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

തേഞ്ഞിപ്പലം: ബിരുദപരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ കോളേജുകളിലേക്ക് ഓണ്‍ലൈനായി അയക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനത്തിനെതിരേ വ്യാപക പരാതി. കുറച്ചു ചോദ്യപ്പേപ്പറുകള്‍ ആവശ്യമുള്ള പി.ജി. പരീക്ഷകള്‍ക്ക് ഈ രീതി നടപ്പാക്കിയിരുന്നു. എന്നാല്‍, വ്യത്യസ്ത വിഷയങ്ങളിലായി നൂറുകണക്കിന് ചോദ്യപ്പേപ്പര്‍ വേണ്ട ബിരുദപരീക്ഷകള്‍ക്കും ഇതേ രീതി പിന്തുടരുന്നത് പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യസ്വഭാവവും നഷ്ടപ്പെടുത്തുമെന്നാണ് ആരോപണം.

ഒട്ടേറെ ചോദ്യപേപ്പറുകള്‍ ഒരേസമയം പ്രിന്റെടുക്കേണ്ടിവരുന്നത് കോളേജുകള്‍ക്ക് അധികഭാരവും സമ്മര്‍ദവും തീര്‍ക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വിദൂരവിഭാഗം വിദ്യാര്‍ഥികളുടെ ചോദ്യപേപ്പറും വിതരണം ചെയ്യേണ്ടതുണ്ട്. പല കോളേജുകളിലും പ്രിന്റിങ് സൗകര്യങ്ങളും മറ്റു സാങ്കേതിക സംവിധാനങ്ങളുമില്ലെന്നിരിക്കെയാണ് ചോദ്യപേപ്പറുകളുടെ വിതരണം കോളേജുകളെ ഏല്‍പ്പിക്കുന്നത്.

പ്രിന്റിങ്ങില്‍ സാങ്കേതികതടസ്സം നേരിട്ടാലും പരീക്ഷയെ ബാധിക്കും. പരീക്ഷയ്ക്കുമുന്‍പ് ചുരുങ്ങിയ സമയത്തില്‍ ഇത്രയധികം ചോദ്യപേപ്പറുകള്‍ പ്രിന്റെടുക്കുന്നത് ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ക്കും വഴിയൊരുക്കും. രണ്ടുമാസംമുന്‍പ് നടത്തിയ പി.ജി. പരീക്ഷയില്‍ ഓണ്‍ലൈനില്‍ ചോദ്യപേപ്പര്‍ എത്താന്‍ വൈകിയത് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചു. വിതരണം വൈകിയതുമൂലം അന്ന് കോളേജുകള്‍ ചോദ്യപേപ്പര്‍ വാട്‌സാപ്പില്‍ കൈമാറിയാണ് പരീക്ഷ നടത്തിയത്.

ബിരുദ പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍രീതി തുടരാന്‍ തിങ്കളാഴ്ച പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി വാക്കാല്‍ നിര്‍ദേശിച്ചതിനുപിന്നാലെ വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി. കോളേജുകളോടും ബന്ധപ്പെട്ടവരുമായും കൂടിയാലോചനകളില്ലാതെയാണ് പുതിയ തീരുമാനമെന്നും ആരോപണമുണ്ട്.

വിദ്യാര്‍ഥികളില്‍നിന്ന് പരീക്ഷാ ഫീസ് ഈടാക്കി ചോദ്യപേപ്പര്‍ എത്തിക്കാതെ കോളേജുകളെ ദുരിതത്തിലാക്കുന്ന തീരുമാനത്തിനെതിരേ എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരും ബുധനാഴ്ച വൈസ് ചാന്‍സലര്‍ക്ക് പരാതി നല്കി. പരീക്ഷാനടത്തിപ്പിനെ കൂടുതല്‍ വിവാദത്തിലാക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ലക്ഷ്മി ആര്‍. ചന്ദ്രനും വി.സി.ക്കു കത്തു നല്‍കിയിട്ടുണ്ട്.

Content Highlights: Calicut University Exams

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented