നാക് ഗ്രേഡിങ്: ‘എ’യിൽനിന്ന് ‘എ പ്ലസി’ലേക്ക് കാലിക്കറ്റ് സർവകലാശാല


കേന്ദ്രസർക്കാർ, യു.ജി.സി. പ്രത്യേക ഫണ്ടുകൾക്ക് യോഗ്യത കാലിക്കറ്റിന്റെ സർട്ടിഫിക്കറ്റുകളുടെ മ്യൂല്യം വർധിക്കും അധ്യാപകർക്ക് കൂടുതൽ ഗവേഷണസൗകര്യങ്ങൾ

.

തേഞ്ഞിപ്പലം : യു.ജി.സിയുടെ നാക് ഗ്രേഡിങ്ങിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് എ പ്ലസ്. 3.45 പോയിന്റോടെയാണ് നേട്ടം. കഴിഞ്ഞതവണ 3.13 പോയിന്റുമായി എ. ഗ്രേഡായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച 'എ പ്ലസ് പ്ലസ്' ഗ്രേഡ് കിട്ടിയില്ല.

കേരളത്തിൽ നാലാമത്തെ തവണ നാക് അക്രഡിറ്റേഷന് വിധേയമാകുന്ന ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്. ഈമാസം 15, 16, 17 തീയതികളിലായി നാക് പിയർ ടീം അംഗങ്ങൾ സർവകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദർശിച്ചിരുന്നു. ഔറംഗാബാദ് എം.ജി.എം. സർവകലാശാലാ മുൻ വൈസ് ചാൻസലറും മാധ്യമപഠന വിദഗ്ധനുമായ ഡോ. സുധീർ ഗവാനേ അധ്യക്ഷനായ ആറംഗസമിതി കാലിക്കറ്റിന്റെ വിഭവശേഷിയെയും അടിസ്ഥാനസൗകര്യങ്ങളെയും അഭിനന്ദിച്ചാണ് മടങ്ങിയത്.

മലബാറിന്റെ അക്കാദമിക കുതിപ്പിന് നട്ടെല്ലാകുന്ന കാലിക്കറ്റ് സർവകലാശാലയ്ക്ക് മികച്ച ഗ്രേഡ് ലഭിച്ചത് വിദ്യാർഥികൾക്കും അധ്യാപകർക്കും അഫിലിയേറ്റഡ് കോളേജുകൾക്കും ഗുണം ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. നേട്ടത്തിന് പിന്നിൽ പ്രയത്‌നിച്ച അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങളും അധ്യാപകരും അനധ്യാപകരും ഗവേഷകരും വിദ്യാർഥികളുമെല്ലാം ഒരുമിച്ചിറങ്ങിയാണ് ഈ നേട്ടം കൈവരിച്ചത്.

സർവകലാശാലയുടെ മികച്ച മാതൃകയായി അവതരിപ്പിച്ച കമ്യൂണിറ്റി ഡിസെബിറ്റി മാനേജ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം (സി.ഡി.എം.ആർ.പി.), കായികപദ്ധതിയായ ലാഡർ എന്നിവയ്ക്ക് മികച്ച സ്കോറാണ് കിട്ടിയത്. കാമ്പസ് റേഡിയോ, ഡിജിറ്റൽ ഫീഡ്ബാക്ക്, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം, സ്‌പോർട്‌സ്, എൻ.എസ്.എസ്. രംഗത്തെ നേട്ടങ്ങൾ, ജൈവവൈവിധ്യം തുടങ്ങിയവയെല്ലാം അനുകൂല ഘടകങ്ങളായി.

Content Highlights: calicut university bags a plus in naac accreditation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented