പ്രതീകാത്മക ചിത്രം | Photo: gettyimages.in
തൃശ്ശൂർ: ചാർട്ടേഡ് അക്കൗണ്ടൻസിയും കോസ്റ്റ് അക്കൗണ്ടൻസിയും കമ്പനി സെക്രട്ടറിഷിപ്പും ബിരുദാനന്തരബിരുദത്തിന് തുല്യമാക്കണമെന്ന് യു.ജി.സി. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയാണ് സി.എ. കോഴ്സുകൾ നടത്തുന്നത്. ഇതുപോലെത്തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സുമാണ് മറ്റു രണ്ട് യോഗ്യതകളും നൽകുന്നത്. ഇവ സർവകലാശാലകളല്ലാത്തതിനാൽ ബിരുദങ്ങൾ നൽകാൻ കഴിയില്ല.
കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവരെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അംഗങ്ങളാക്കും. സി.എ. ഫൈനൽ പാസാകുന്ന ആളിന് അങ്ങനെ അസോസിയേറ്റ് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് (എ.സി.എ.) എന്ന യോഗ്യത പേരിനൊപ്പം ചേർക്കാനാകും. നിശ്ചിത കാലയളവിലെ പ്രാക്ടീസ് പൂർത്തിയാക്കുന്നവരെ ഫെലോയാക്കിമാറ്റും. അതായത് അവരുടെ യോഗ്യതയ്ക്കൊപ്പം എഫ്.സി.എ. എന്ന് ചേർക്കാനാകും.
ഇത്തരം പരീക്ഷകൾ ജയിച്ച് വിദേശത്തേക്ക് പോകുന്നവർ ഏത് ബിരുദമാണെന്ന് വ്യക്തമാക്കേണ്ടത് അനിവാര്യമാണ്. ഇത് പ്രതിസന്ധികൾക്ക് വഴിവെയ്ക്കുമായിരുന്നു. ഗവേഷണം ഉൾപ്പെടെയുള്ള തുടർപഠനസമയത്തും സർവകലാശാലകൾ ഇക്കാര്യത്തിൽ വ്യക്തത തേടുമായിരുന്നു. സർക്കാർ സർവീസുകളിലും മറ്റും ജോലിക്കായി അപേക്ഷിക്കുമ്പോഴും യോഗ്യത സംബന്ധിച്ച വ്യക്തതയില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
ഏറെ ഗുണപ്രദം
വളരെയധികം കഷ്ടപ്പെട്ട് ഇത്തരം യോഗ്യത നേടുന്നവരുടെ വലിയ പ്രശ്നമായിരുന്നു ഈ വ്യക്തതയില്ലായ്മ. വിദേശത്ത് തൊഴിൽ തേടുന്നവർക്കും ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്കും ഏറെ ഗുണം ചെയ്യുന്നതാണ് കമ്മിഷന്റെ തീരുമാനം. വർഷങ്ങളായുള്ള ആവശ്യമാണിപ്പോൾ പരിഗണിക്കപ്പെട്ടിരിക്കുന്നത്.
-ബാബു എബ്രഹാം കള്ളിവയലിൽ,
ഐ.സി.എ.ഐ. പ്രൊഫഷണൽ ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ
Content Highlights: CA course would be equivalent to a postgraduate degree said UGC
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..