പ്രതീകാത്മക ചിത്രം | Photo-PTI
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനായും പരീക്ഷാകേന്ദ്രത്തിലെത്തി എഴുതാന്‍ കഴിയുന്നവിധവും (ഓഫ് ലൈന്‍) നടത്തണമെന്ന് ആവശ്യപ്പെട്ട് 8000 രക്ഷിതാക്കള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു.
കോവിഡും ഒമിക്രോണ്‍ വകഭേദവും രാജ്യത്ത് ഭീതിപരത്തുന്ന സാഹചര്യത്തില്‍ ഓഫ്ലൈനായി മാത്രം പരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ.യുടെ തീരുമാനം ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് കത്തില്‍ രക്ഷിതാക്കള്‍ പറയുന്നു.
കുട്ടികളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.സമാന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പരീക്ഷ ആരംഭിച്ചതിനാല്‍ ഇടപെടാനാകില്ലെന്നു പറഞ്ഞ് ഹര്‍ജി തള്ളിയിരുന്നു.
Content Highlights: C.B.S.E Board Exam Have To Be Conducted Online, Letter Written To Central Education Minister
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..