BYJU'S 'Education For All
കൊച്ചി: സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസമുറപ്പാക്കുന്നതിന്റെ ഭാഗമായി 'എല്ലാവര്ക്കും വിദ്യാഭ്യാസം' എന്ന പദ്ധതി നടപ്പാക്കി ബൈജൂസ് ലേണിങ് ആപ്. കേരളം, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പുത്തന്‍ സാങ്കേതിക വിദ്യകളിലൂന്നി വ്യക്തിഗത പഠന പരിപാടികളാണ് പദ്ധതിയിലുണ്ടാവുക. നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍സ് ഫൗണ്ടേഷന് എന്‍ജിഒയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ലൈംഗികത്തൊഴിലാളികളുടെ മക്കള്‍, വെല്‍ഫെയര്‍ ഹോമുകള്‍, ജുവനൈല്‍ ഹോമുകള്‍, അനാഥാലയങ്ങള്‍, മഹാരാഷ്ട്ര സ്റ്റേറ്റ് റൂറല്‍ ലൈവ് ലിഹുഡ് മിഷന്റെ സ്വയം സഹായ സംഘങ്ങള്‍, ഗ്രാമീണ ജില്ലാ പരിഷത്ത് സ്കൂളുകളിലെയും അണ് എയ്ഡഡ് സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും
തപാല്‍ വകുപ്പിലുള്ള രക്ഷിതാക്കള്‍, പ്രതിരോധ സേനകള്‍, പകര്‍ച്ചവ്യാധിയുടെ സമയത്ത് നിര്‍ണായക പിന്തുണാ സംവിധാനമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍, രാജ്യത്തെ സേവിക്കുന്ന മാതാപിതാക്കള്‍ തുടങ്ങിയവരുടെ മക്കള്‍ക്കും ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം പദ്ധതി ലക്ഷ്യമിടുന്നു
Content Highlights: BYJU'S 'Education For All', An initiative to empower children from underserved communities
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..