പ്രതീകാത്മക ചിത്രം | Photo: gettyimages.in
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്സി. നഴ്സിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് എൽ.ബി.എസ്. മൂന്നിനു പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് 10-നു നടത്തും. പ്രവേശനത്തിനുള്ള സമയക്രമം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്ട്മെന്റ് 15-നും മൂന്നാം അലോട്ട്മെന്റ് 21-നും നടത്തും. നവംബർ 15-ന് പ്രവേശനനടപടികൾ അവസാനിപ്പിക്കണം.
കോളേജുകളിലെ പകുതിയോളം മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് 25-നു നടത്തിയിരുന്നു. രണ്ടാം അലോട്ട്മെന്റ് അഞ്ചിനും മൂന്നാം അലോട്ട്മെന്റ് 12-നും നടത്തും. 19-നാണ് നാലാം അലോട്ട്മെന്റ്. നവംബർ 15-നുശേഷം സർക്കാർ സീറ്റുകളിൽ ഒഴിവുവന്നാൽ അവയിൽ മാനേജ്മെന്റുകൾ നേരിട്ട് പ്രവേശനം നടത്തും. സ്വാശ്രയ നഴ്സിങ് കോളേജുകളിൽ ഇക്കുറി 300-ഓളം സീറ്റുകൾ കുറച്ചിട്ടുമുണ്ട്.
Content Highlights: BSc nursing rank list will be out tomorrow
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..