'ബോയ്‌ക്കോട്ട്'; വാക്ക് വന്ന വഴി 


സുധ മുല്ലപ്പള്ളി

വിദേശ ഉത്പന്നബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രചുരപ്രചാരം ലഭിച്ച ഒരു ഇംഗ്ലീഷ് പദമാണ് ബോയ്ക്കോട്ട്. അഹിംസാസമരരീതിയിലെ അതിശക്തമായ ഒരായുധമാണത്.

Representational Image

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രൂപംകൊണ്ട ഒരു ബഹുജനമുന്നേറ്റമായിരുന്നു സ്വദേശിപ്രസ്ഥാനം. ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും ഇന്ത്യന്‍വസ്തുക്കളുടെ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുകയും ചെയ്യുകവഴി ബ്രിട്ടനെ സാമ്പത്തികപ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശിപ്രസ്ഥാനം നിലവില്‍വന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് രാഷ്ട്രീയമായ അടിത്തറയൊരുക്കിയ സ്വദേശിപ്രസ്ഥാനം, വിദേശ ഉത്പന്നബഹിഷ്‌കരണം എന്നീ വിപ്‌ളവകരമായ സമരമാര്‍ഗങ്ങള്‍ സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുന്നത് 1905 ഓഗസ്റ്റ് ഏഴിന് കൊല്‍ക്കത്ത ടൗണ്‍ഹാളില്‍ നടന്ന ബംഗാള്‍വിഭജന വിരുദ്ധസമ്മേളനത്തില്‍ വെച്ചായിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ നരേന്ദ്രനാഥസെന്‍ ആയിരുന്നു ബഹിഷ്‌കരണപ്രമേയം (Boycott) അവതരിപ്പിച്ചത്.

വിദേശ ഉത്പന്നബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രചുരപ്രചാരം ലഭിച്ച ഒരു ഇംഗ്ലീഷ് പദമാണ് ബോയ്ക്കോട്ട്. അഹിംസാസമരരീതിയിലെ അതിശക്തമായ ഒരായുധമാണത്.

ചരിത്രം

ബോയ്ക്കോട്ട് എന്ന പദം ഇംഗ്ലീഷ് ഭാഷയില്‍ എത്തുന്നത് 1880-ലെ ഐറിഷ് സമരവുമായി ബന്ധപ്പെട്ടാണ്. ക്യാപ്റ്റന്‍ ചാള്‍സ് ബോയ്ക്കോട്ടിന്റെ പേരില്‍നിന്നാണ് ഈ പദമുദ്ഭവിച്ചത്. ഏണ്‍ എന്ന ഭൂപ്രഭുവിന്റെ ഏജന്റായിരുന്നു ബോയ്ക്കോട്ട്. 1880-ല്‍ ഐറിഷ് ലാന്‍ഡ് ലീഗ് ഇദ്ദേഹത്തിനെതിരേ സാമൂഹികബഹിഷ്‌കരണം പ്രഖ്യാപിച്ചു. ആ വര്‍ഷത്തെ വിള മോശമായതിനെത്തുടര്‍ന്ന് ഏണ്‍ പ്രഭു കുടിയാന്മാര്‍ക്ക് 10 ശതമാനം വാടകയിളവ് പ്രഖ്യാപിച്ചു. ഇതില്‍ തൃപ്തരാകാത്ത കുടിയാന്മാര്‍ പ്രതിഷേധിക്കുകയും 25 ശതമാനം ഇളവ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഇവരില്‍ പതിനൊന്നുപേരെ ചാള്‍സ് ബോയ്ക്കോട്ട് കുടിയിറക്കി. കുടിയാന്മാരുടെ ഭൂമി കൈയേല്‍ക്കാന്‍ വരുന്നവരെ അക്രമമാര്‍ഗത്തിലൂടെ നേരിടുന്നതിനു പകരം ബഹിഷ്‌കരിക്കുകയാണ് വേണ്ടത് എന്ന് ഐറിഷ് നാഷണല്‍ ലാന്‍ഡ് ലീഗ് സ്ഥാപകനും ഭൂപരിഷ്‌കര്‍ത്താവുമായ ചാള്‍സ് സ്റ്റുവര്‍ട്ട് പാര്‍നല്‍ ആഹ്വാനംചെയ്തു. തുടര്‍ന്ന് ചാള്‍സ് ബോയ്ക്കോട്ട് ബഹിഷ്്കരണത്തിന് വിധേയനായി. അദ്ദേഹത്തിന്റെ തൊഴിലാളികള്‍ പാടത്തും വീട്ടിലും ചെയ്തിരുന്ന ജോലികള്‍ നിര്‍ത്തി. പ്രാദേശിക കച്ചവടക്കാര്‍ ബോയ്ക്കോട്ടുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ചു. എന്തിനേറെ പോസ്റ്റുമാന്‍ കത്തുകള്‍ നല്‍കാനും വിസമ്മതിച്ചു. ഈ സംയോജിതപ്രവര്‍ത്തനം ബോയ്ക്കോട്ടിന്റെ വിശാലമായ പാടങ്ങളില്‍ കൊയ്യാനാളെ കിട്ടാത്ത അവസ്ഥയില്‍ എത്തിച്ചു. ഏതാനും ആഴ്ചകള്‍കൊണ്ട് ബോയ്ക്കോട്ട് എന്ന പദമെങ്ങും പ്രചരിച്ചു. 1880 നവംബറില്‍ സംഘടിതമായ ഒറ്റപ്പെടുത്തല്‍ എന്ന അര്‍ഥത്തില്‍ ഈ പദം ദ ടൈംസ് എന്ന പത്രം ഉപയോഗിച്ചു.

ബഹിഷ്‌കരണം ഇന്ത്യയില്‍

1905 സെപ്റ്റംബര്‍ 28-ന് കൊല്‍ക്കത്ത കാളീഘട്ട് ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ കാളീദേവിയെ സാക്ഷിനിര്‍ത്തി വിദേശനിര്‍മിതവസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞ ചെയ്തതോടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വിപ്ലവകരമായ സമരമാര്‍ഗങ്ങളിലൊന്നായ ബഹിഷ്‌കരണം ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ ഏറ്റെടുത്തു. ചെരിപ്പുകുത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍ ഇംഗ്ലീഷുകാരുടെ പാദരക്ഷകള്‍ തൊടില്ലെന്ന് തീരുമാനിച്ചപ്പോള്‍, ബാരിസോളിലെ ഒറിയക്കാരായ പാചകക്കാര്‍ വിദേശവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭക്ഷണമുണ്ടാക്കില്ലെന്നും കാളീഘട്ടിലെ അലക്കുകാര്‍ വിദേശവസ്ത്രങ്ങള്‍ സ്പര്‍ശിക്കില്ലെന്നും തീരുമാനിച്ചു. വിദേശവസ്ത്രധാരികള്‍ പങ്കെടുക്കുന്ന വിവാഹച്ചടങ്ങുകളില്‍നിന്ന് വിട്ടുനിന്നുകൊണ്ട് പൂജാരിമാരും ബഹിഷ്‌കരണത്തില്‍ പങ്കാളികളായി. വിദേശനിര്‍മിത കടലാസുകളില്‍ ഉത്തരമെഴുതുകയില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥികളും പരീക്ഷകള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി. കൈകളിലെ കുപ്പിവളകള്‍ പൊട്ടിച്ചെറിഞ്ഞായിരുന്നു സ്ത്രീകള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. നഗ്‌നത മറച്ചില്ലെങ്കിലും ലങ്കാഷെയറിലെ മില്‍തുണി വസ്ത്രങ്ങള്‍ ധരിക്കില്ലെന്നവര്‍ ധീരമായി പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ പില്‍ക്കാലത്ത് ബഹിഷ്‌കരണം വ്യാപകമായ സമരമുറയായിത്തുടര്‍ന്നു. ഇന്നും ബഹിഷ്‌കരണം നമ്മുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.


Content Highlights: Boycott - origin of the word

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Saji Cheriyan

2 min

പറഞ്ഞു കുടുങ്ങി; ഒടുവില്‍ പോംവഴിയില്ലാതെ രാജി

Jul 6, 2022


saji cheriyan

2 min

മന്ത്രിയെ കുരുക്കി 'കുന്തവും കുടച്ചക്രവും'; പക്ഷേ, എന്താണീ കുടച്ചക്രം?

Jul 6, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented