-
കൊച്ചി : 'എല്ലാ വിദ്യാർഥികളെയും 80 ശതമാനം മാർക്കുനൽകി ജയിപ്പിക്കാൻ സി.ബി.എസ്.ഇ. തീരുമാനിച്ചു' -ഒരു മാധ്യമത്തിന്റെ വാർത്തയെന്നപോലെ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശമാണിത്. ഇതെല്ലാം മുഖവിലയ്ക്കെടുത്ത് രക്ഷിതാക്കളുംമറ്റും ബന്ധപ്പെടാൻ തുടങ്ങിയതോടെ വ്യാജവാർത്തകൾക്കെതിരേ നിലപാട് കർശനമാക്കിയിരിക്കയാണ് സി.ബി.എസ്.ഇ.
'കേട്ടുകേൾവികൾ ഒഴിവാക്കൂ' എന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ. കഴിഞ്ഞദിവസം സർക്കുലർ ഇറക്കി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സി.ബി.എസ്.ഇ.യുടെ സർക്കുലറെന്ന പേരിലാണ് പലതും പ്രചരിക്കുന്നത്. ഇനി ശേഷിക്കുന്ന പരീക്ഷയുടെ തീയതി തീരുമാനിച്ചെന്ന രീതിയിൽവരെ വ്യാജപ്രചാരണമുണ്ട്.
വ്യാജപ്രചാരണങ്ങൾക്കെതിരേ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് സെക്രട്ടറി ജനറൽ ഇന്ദിര രാജൻ പറഞ്ഞു. സി.ബി.എസ്.ഇ.യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സ്കൂളുകളിലൂടെയും വിവരങ്ങൾ വിദ്യാർഥികളിലേക്ക് കൃത്യമായി എത്തിക്കാൻ സംവിധാനമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
Content Highlights: Beware of fake News CBSE says
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..