.jpg?$p=6f54b32&f=16x10&w=856&q=0.8)
Representative images
ബി.ഡി.എസ്., ബി.എസ്സി. നഴ്സിങ് പ്രോഗ്രാമുകളിലേക്ക് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ടുമെന്റ് പ്രക്രിയയിലെ രണ്ടാം മോപ് അപ് റൗണ്ട്, സ്ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട് എന്നിവയുടെ സമയക്രമമായി. രണ്ടാം മോപ് അപ് റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷന് മേയ് രണ്ടുമുതല്‍ മൂന്നിന് ഉച്ചയ്ക്ക് 12 വരെ നടത്താം. മൂന്നിന് വൈകുന്നേരം മൂന്നുവരെ ഫീസടയ്ക്കാം. ചോയ്സ് ഫില്ലിങ് മേയ് രണ്ടുമുതല്‍ മൂന്നുവരെ. ചോയ്സ് ലോക്കിങ് മൂന്നിന് വൈകീട്ട് മൂന്നുമുതല്‍ രാത്രി 11.59 വരെ.
രണ്ടാം മോപ് അപ് അലോട്ടുമെന്റ് ഫലം അഞ്ചിനു പ്രഖ്യാപിക്കും. മേയ് ആറിനും ഒമ്പതിനും ഇടയില്‍ കോളേജില്‍ പ്രവേശനം നേടണം. രണ്ടാം മോപ് അപ് റൗണ്ടിനു ശേഷം നടത്തുന്ന സ്ട്രേ വേക്കന്‍സി ഓണ്‍ലൈന്‍ സീറ്റ് ഫില്ലിങ് റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷന്, പേമെന്റ്, ചോയ്സ് ഫില്ലിങ് എന്നിവ ഉണ്ടാവില്ല. ഒരു അലോട്ടുമെന്റും ഇല്ലാത്തവരെ മാത്രമേ ഈ റൗണ്ടിലേക്ക് പരിഗണിക്കുകയുള്ളൂ. രണ്ടാം മോപ് അപ് റൗണ്ടിനു നല്കിയ ചോയ്സുകള്‍ പരിഗണിച്ചായിരിക്കും ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി റൗണ്ടിലെ സീറ്റുകള്‍ അലോട്ടുചെയ്യുക.
ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട് ഫലം മേയ് 11-ന് പ്രഖ്യാപിക്കും. മേയ് 12-നും 15-നും ഇടയില്‍ പ്രവേശനം നേടാം.
കല്പിത സര്‍വകലാശാലകള്‍ സ്ട്രേ വേക്കന്‍സി റൗണ്ടിലെ സീറ്റുകള്‍ സ്ഥാപനതലത്തില്‍ നികത്തും. ഇതിലേക്ക് പരിഗണിക്കപ്പെടാന്‍ ഒഴിവുകളുടെ 10 ഇരട്ടിപ്പേര്‍ ഉള്‍പ്പെടുന്ന പട്ടിക എം.സി.സി. സ്ഥാപനങ്ങള്‍ക്കു നല്‍കും. മേയ് 12 മുതല്‍ 15 വരെയായിരിക്കും ഇവിടെയും സ്ട്രേ റൗണ്ട് നടപടികള്‍. വിശദമായ അറിയിപ്പ് https://mcc.nic.in-ല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..