ഔറംഗാബാദിലെ കുന്നിന്‍ മുകളിലുള്ള ഈ സ്‌കൂളിൽ ഒരുകുട്ടിയും കൊഴിഞ്ഞുപോകുന്നില്ല


പ്രതീകാത്മക ചിത്രം | AFP

മുംബൈ: ഔറംഗാബാദ് നഗരത്തിൽനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള സർക്കാർ സ്കൂളിന് ഏറെ പ്രത്യേകതകളുണ്ട്. അഞ്ചാം ക്ലാസ്‌വരെയുള്ള ഈ സ്കൂളിൽനിന്ന് ഒരുകുട്ടിയും കൊഴിഞ്ഞുപോകുന്നില്ല.

ഒരു കുന്നിനുമുകളിലുള്ള ഈ സ്‌കൂളിൽ അധ്യാപകർ നടപ്പാക്കിയ വിവിധ പരിപാടികളാണ് കുട്ടികളെ ആകർഷിക്കുന്നത്. ബാബുവാഡി-ചത്ര ഗ്രാമത്തിൽ ജില്ലാ പരിഷത്ത് നടത്തുന്ന സ്കൂളിൽ 50 കുട്ടികളാണ് പഠിക്കുന്നത്. ഇവർക്കായി ഇവിടെയുള്ളത് രണ്ട് അധ്യാപകരും.



കുട്ടികളെ സാമൂഹികബോധമുള്ളവരാക്കി വളർത്താനും പഠിച്ച് മുന്നേറാനും പ്രചോദനം നൽകിയാണ് അധ്യാപകർ ക്ലാസെടുക്കുന്നത്.

രാവിലെ 9.30-ന് ക്ലാസ് തുടങ്ങുമെങ്കിലും അര മണിക്കൂർമുമ്പുതന്നെ കുട്ടികൾ സ്കൂളിലേക്കെത്തും. പിന്നീട് അധ്യാപകരോടൊപ്പം സ്കൂളും പരിസരവും വൃത്തിയാക്കലാണ് പരിപാടി.

സ്കൂളിനുചുറ്റും ചെടിനടുക, വെള്ളമൊഴിക്കുക തുടങ്ങിയവയ്ക്കുശേഷമാണ് ക്ലാസുകൾ ആരംഭിക്കുക. ബാഗില്ലാ ദിവസങ്ങളും സ്കൂളിലുണ്ട്. ആ ദിവസങ്ങളിൽ കുട്ടികൾക്ക് കൈയുംവീശി വരാം. യോഗ, കായിക കലാപരിപാടികൾ തുടങ്ങി വിവിധപരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയുമാവാം.

ഗൃഹപാഠം കൃത്യമായി പൂർത്തിയാക്കി സ്കൂളിലെത്തുന്നവർക്ക് ‘സ്മൈൽ ബാഡ്ജ്’ നൽകും. ഇതും കുട്ടികൾക്ക് പഠനത്തിന് പ്രചോദനമാകുന്നു. ഇവിടെ പഠിച്ച മൂന്നുകുട്ടികൾക്ക് നവോദയ വിദ്യാലയത്തിൽ പ്രവേശനംലഭിച്ച സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും. 2017 മുതൽ ഇവിടെ പഠിച്ച 15 കുട്ടികൾക്ക് സർക്കാരിന്റെ സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. ഈ പദ്ധതികൾ ജില്ലാ പരിഷത്തിന്റെ മറ്റ് സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ അധികാരികൾ ശ്രമിക്കുകയാണ്.

Content Highlights: Babuvaadi village school Mumbai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented