Representative Image | Photo: https://www.gettyimages.in/
ചോദ്യം: ബി.ടെക്. ഈവനിങ് പ്രോഗ്രാമില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ബ്രാഞ്ചിലേക്ക് ഏതൊക്കെ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം? സ്വന്തമായി ജോലിയുള്ളവര്‍ അതിലേക്കുനല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് ആരില്‍നിന്നാണ് വാങ്ങേണ്ടത് ?
-അശോക്, കാസര്‍കോട്
കേരളത്തിലെ 2022-'23-ലെ ബി.ടെക്. ഈവനിങ് പ്രോഗ്രാമില്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ബ്രാഞ്ചിലേക്ക് ഇനി നല്‍കുന്ന ബ്രാഞ്ചുകളില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം: അപ്ലൈഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഏവിയോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് പ്രൊഡക്ഷന്‍ ടെക്‌നോളജി, മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍, പവര്‍ ഇലക്ട്രോണിക്‌സ്, ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്റ് ടെക്നോളജി, മെക്കാട്രോണിക്‌സ്.
മറ്റുബ്രാഞ്ചുകളിലെ പ്രവേശനത്തിനുവേണ്ട ഡിപ്ലോമ യോഗ്യത: സിവില്‍ എന്‍ജിനിയറിങ്: സിവില്‍, ആര്‍ക്കിടെക്ചര്‍, ക്വാണ്ടിറ്റി സര്‍വേ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്.
മെക്കാനിക്കല്‍ എന്‍ജിനിയറിങ്: മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ടൂള്‍ ആന്‍ഡ് ഡൈ, വുഡ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജി, മെക്കാട്രോണിക്‌സ്.
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്: കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ മെയിന്റനന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്: ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി, ഇലക്ട്രിക്കല്‍.
സ്വന്തമായി ജോലിയുള്ളവര്‍ അതിലേക്കുനല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് ആരില്‍നിന്നും വാങ്ങേണ്ടതില്ല. ബി.ടെക്. ഈവനിങ് പ്രോഗ്രാം പ്രോസ്‌പെക്ടസില്‍ അനക്‌സ്ചര്‍ എഫില്‍, സെല്‍ഫ് എംപ്ലോയ്മെന്റ് ഡിക്ലറേഷന്‍ െലറ്റര്‍ മാതൃക നല്‍കിയിട്ടുണ്ട്. അത് അപേക്ഷാര്‍ഥിതന്നെ പൂരിപ്പിച്ച് ഒപ്പിട്ട് അപ്ലോഡ് ചെയ്താല്‍മാത്രം മതി.
വിവരങ്ങള്‍ക്ക്: admissions.dtekerala.gov.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..