സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം; 75 സ്കൂളുകള്‍, 750 പെൺകുട്ടികൾ; അവരൊരുക്കി ഒരു ഉപഗ്രഹം


വി.ടി. സന്തോഷ് കുമാർ

പെൺകുട്ടികളുടെ കൂട്ടായ്മയിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഉപഗ്രഹമാണ് ആസാദി സാറ്റ്.

-

ചെന്നൈ: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ബഹിരാകാശത്തുനിന്ന് അതു കാണാൻ ആസാദി സാറ്റുമുണ്ടാവും. വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ സ്കൂളുകളിൽനിന്നുള്ള 750 പെൺകുട്ടികളാണ് ശാസ്ത്രഗവേഷണരംഗത്തെ പെൺകരുത്തിന്റെ പ്രതീകമെന്നോണം ഈ കുഞ്ഞൻ ഉപഗ്രഹം രൂപകല്പന ചെയ്തത്.

ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽനിന്നാണ് ആസാദി സാറ്റിനെയും വഹിച്ച് ഐ.എസ്.ആർ.ഒ.യുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി.) കുതിച്ചുയരുക. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് രൂപകല്പന ചെയ്ത എസ്.എസ്.എൽ.വി.യുടെ ആദ്യവിക്ഷേപണത്തിൽ ഒരു ഭൗമനിരീക്ഷണ ഉപഗ്രഹത്തിനൊപ്പമാണ് ആസാദി സാറ്റിനെ ഭ്രമണപഥത്തിലെത്തിക്കുക.

പെൺകുട്ടികളുടെ കൂട്ടായ്മയിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഉപഗ്രഹമാണ് ആസാദി സാറ്റ്. ഹാം റേഡിയോ പ്രക്ഷേപണത്തിനുവേണ്ട ട്രാൻസ്പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുവേണ്ട സാമഗ്രികളും ഉപഗ്രഹത്തിന്റെതന്നെ ഫോട്ടോ എടുക്കാനുള്ള സെൽഫി ക്യാമറകളുമടക്കം 75 ഉപകരണങ്ങളാണ് ആസാദി സാറ്റിലെ ഘടകങ്ങൾ. മലപ്പുറം മങ്കട, ചേരിയം ജി.എച്ച്.എസിലെ കുട്ടികളാണ് കേരളത്തിൽനിന്ന് പങ്കാളികളായത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥിനികൾ രൂപകല്പന ചെയ്ത ഉപകരണങ്ങൾ ഇണക്കിയെടുത്ത് ഉപഗ്രഹത്തിൽ ഘടിപ്പിച്ചത് ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്പെയ്‌സ് കിഡ്‌സ് ഇന്ത്യയിൽ പരിശീലനം ലഭിച്ച പെൺകുട്ടികളാണ്. ആറുമാസം ആയുസ്സുള്ള ഉപഗ്രഹത്തിന് എട്ടുകിലോഗ്രാം ഭാരമേയുള്ളൂ.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി വിവിധ ഗവേഷണസ്ഥാപനങ്ങളിലെ വിദ്യാർഥികൾ നിർമിച്ച 75 ഉപഗ്രഹങ്ങൾ വേറെയും ഈ വർഷം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ. പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്.എസ്.എൽ.വി.യുടെ സവിശേഷത.

പി.എസ്.എൽ.വി.യും ജി.എസ്.എൽ.വി.യുമാണ് ഐ.എസ്.ആർ.ഒ.യുടെ നിലവിലുള്ള വിക്ഷേപണവാഹനങ്ങൾ. രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്.എസ്.എൽ.വി.ക്ക് 120 ടൺ ഭാരമുണ്ടാവും. 170 കോടിരൂപ ചെലവിലാണ് ഇത് വികസിപ്പിച്ചത്. നിർമാണച്ചെലവ് 30 കോടിമാത്രമാണ്. പി.എസ്.എൽ.വി.യുടെ വിക്ഷേപണത്തിന് നേതൃത്വം നൽകുന്നത് 600 പേരടങ്ങുന്ന സംഘമാണെങ്കിൽ എസ്.എസ്.എൽ.വി. വിക്ഷേപണത്തിന് ആറുപേർ മതി. തയ്യാറെടുപ്പിന് ഏതാനും ആഴ്ചകൾമാത്രവും.

Content Highlights: Azadi Satellite: Participation of 750 female students from all over India

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented