ന്യൂഡൽഹി: ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി ബിരുദ പ്രോഗ്രാമുകള്‍ (ബി.എ.എം.എസ്./ബി.എസ്.എം.എസ്./ബി.യു.എം.എസ്./ ബി.എച്ച്.എം.എസ്.), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ (എം.ഡി./എം.എസ്.) എന്നിവയിലെ അഖിലേന്ത്യ ക്വാട്ട സീറ്റ് കൗണ്‍സലിങ്ങുമായി ബന്ധപ്പെട്ട അറിയിപ്പ് ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) പ്രസിദ്ധീകരിച്ചു.
ബിരുദതല പ്രോഗ്രാമില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. 2021 യോഗ്യതയും ബിരുദാനന്തരബിരുദ പ്രോഗ്രാം പ്രവേശനം തേടുന്നവര്‍ ഓള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.എ.പി.ജി.ഇ.ടി.) 2021 യോഗ്യതയും നേടണം.
അഖിലേന്ത്യാ ക്വാട്ട കൗണ്‍സിലിങ്ങില്‍ ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളുള്ള ഗവണ്മന്റ്, ഗവണ്മെന്റ് എയ്ഡഡ് സ്ഥാപനങ്ങള്‍, ദേശീയതല സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍വകലാശാലകള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ നിശ്ചിത സീറ്റുകള്‍ ഉള്‍പ്പെടുന്നു.
ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി യു.ജി/പി.ജി കോഴ്സുകളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍, ബന്ധപ്പെട്ട സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ ഗവണ്‍മെന്റ്് കൗണ്‍സലിങ് അധികാരികള്‍ നടത്തുന്നതാണ്. അഖിലേന്ത്യാ കൗണ്‍സലിങ് നടപടികള്‍ വ്യക്തമാക്കുന്ന വിശദമായ സമയക്രമം www.aaccc.gov.in ല്‍ പ്രസിദ്ധപ്പെടുത്തും. എ.എ.സി.സി.സി. യു.ജി./പി.ജി. കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍, അപേക്ഷകര്‍, സമയക്രമമനുസരിച്ച് www.aaccc.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. അതോടൊപ്പം കാറ്റഗറിയനുസരിച്ച് നിശ്ചിത തുകകള്‍ തിരികെ ലഭിക്കാത്ത രജിസ്ട്രേഷന് ഫീസായും വ്യവസ്ഥകള്‍ക്കു വിധേയമായി തിരികെ ലഭിക്കാവുന്ന സെക്യുരിറ്റി ഡെപ്പോസിറ്റ് ആയും അടയ്ക്കേണ്ടതുണ്ട്.
content highlights: Ayush UG PG
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..