അഖിലേന്ത്യാ ആയുഷ് അലോട്മെൻറ്- 2022: ആദ്യറൗണ്ട് പ്രവേശനം നവംബർ 25 വരെ


പ്രതീകാത്മകചിത്രം | Photo: FreePik

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ കൗൺസലിങ്ങിന്റെ ആദ്യറൗണ്ട് ഫലം aaccc.ac.in-ൽ പ്രസിദ്ധപ്പെടുത്തി. ബി.എ.എം.എസ്. (ആയുർവേദം), ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി) എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലെ അലോട്മെന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രസർവകലാശാലകൾ/ദേശീയസ്ഥാപനങ്ങൾ (100 ശതമാനം/50 ശതമാനം സീറ്റുകൾ), ഗവൺമെൻറ് സ്ഥാപനങ്ങൾ, ഗവൺമെൻറ് എയ്ഡഡ് സ്ഥാപനങ്ങൾ (രണ്ടിലെയും 15 ശതമാനം ഓൾ ഇന്ത്യാ ക്വാട്ട സീറ്റുകൾ), കല്പിത സർവകലാശാലകൾ (100 ശതമാനം) എന്നിവയാണ് അലോട്മെൻറിന്റെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾ.ബി.എ.എം.എസിന് നീറ്റ് യു.ജി. 2022-ൽ 37,877 വരെ റാങ്കുള്ളവർക്ക് കേന്ദ്രസർവകലാശാലകൾ/ദേശീയസ്ഥാപനങ്ങൾ വിഭാഗത്തിലെ ഡൊമിസൈൽ ഫ്രീ ഓപ്പൺ സീറ്റിൽ അലോട്മെൻറ് ലഭിച്ചു. ഗവൺമെൻറ്് കോളേജ് അഖിലേന്ത്യാ ക്വാട്ടയിൽ 48,022 വരെയും ഗവൺമെൻറ് എയ്ഡഡ് കോളേജ് അഖിലേന്ത്യാക്വാട്ടയിൽ 52,396 വരെയും റാങ്കുള്ളവർക്ക്‌ ബി.എ.എം.എസിന് ഓപ്പൺ വിഭാഗത്തിൽ അലോട്മെൻറ് ലഭിച്ചു.

ബി.എച്ച്.എം.എസ്. ഓപ്പൺ വിഭാഗം അഖിലേന്ത്യാതല അവസാനറാങ്കുകൾ: കേന്ദ്രസർവകലാശാല/ദേശീയസ്ഥാപനം -87,997, ഗവൺമെൻറ് -1,14,107, ഗവ. എയ്ഡഡ് -1,15,241

ബി.എസ്.എം.എസ്: ഗവൺമെൻറ് -88,735.

വിവിധ വിഭാഗം സ്ഥാപനങ്ങളിൽ ഡൊമിസൈൽ ഫ്രീ സീറ്റിൽ, വിവിധ കാറ്റഗറികളിലെ അഖിലേന്ത്യാതല അവസാനറാങ്കുകൾ പട്ടിക ഒന്നിൽ നൽകിയിട്ടുണ്ട്.

കേരളത്തിലെ ഗവൺമെൻറ് ആയുർവേദകോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റിൽ 48,022 വരെ റാങ്കുള്ളവർക്ക് ബി.­എ.എം.എസിനും ഗവ. ഹോമിയോപ്പതി കോളേജിൽ 1,01,756 വരെ റാങ്കുള്ളവർക്ക് ബി.എച്ച്.എം.എസിനും ഓപ്പൺ സീറ്റിൽ അലോട്മെൻറ് ലഭിച്ചു.

ഗവ. എയ്ഡഡ് കോളേജുകളിലെ ഓപ്പൺവിഭാഗ അവസാന റാങ്കുകൾ യഥാക്രമം 50,000 (ആയുർവേദം), 1,15,241 (ഹോമിയോപ്പതി) എന്നിങ്ങനെയാണ്.

കേരളത്തിലെ ഗവൺമെൻറ്/ഗവ. എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റിൽ വിവിധ വിഭാഗങ്ങളിലെ അവസാന റാങ്കുകൾ പട്ടിക രണ്ട് (ആയുർവേദം), പട്ടിക മൂന്ന് (ഹോമിയോപ്പതി) എന്നിവയിൽ നൽകിയിട്ടുണ്ട്.

കല്പിതസർവകലാശാലാ വിഭാഗത്തിലെ മാനേജ്മെൻറ്/പെയ്ഡ് സീറ്റ് അവസാനറാങ്ക്: ബി.എച്ച്.എം.എസ്. -10,52,668, ബി.എ.എം.എസ്. -3,31,763

അലോട്മെൻറ് ലഭിച്ചവർ നവംബർ 25-ന് വൈകീട്ട് അഞ്ചിനകം എ.എ.സി.സി.സി. വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്തെടുത്ത പ്രൊവിഷണൽ അലോട്മെൻറ് ലെറ്റർ, മറ്റുരേഖകൾ എന്നിവസഹിതം സ്ഥാപനത്തിൽ നേരിട്ടുചെന്ന് പ്രവേശനം നേടണം. സ്ഥാപനം ഓൺലൈനായി പ്രവേശന നടപടികൾ പൂർത്തിയാക്കുന്നെന്നും എ.എ.സി.സി.സി. യു.ജി. പോർട്ടൽവഴി പ്രൊവിഷണൽ അഡ്മിഷൻ ലെറ്റർ രൂപപ്പെടുത്തുന്നുവെന്നും ഉറപ്പാക്കണം.

രണ്ടാംറൗണ്ടിൽ അപ്ഗ്രഡേഷൻ വേണ്ടവർ ആദ്യറൗണ്ട് അഡ്മിഷൻ നേടുന്ന വേളയിൽ അതിനുള്ള താത്‌പര്യം രേഖാമൂലം അറിയിക്കണം. രണ്ടാംറൗണ്ടിലേക്ക് അനുവദിച്ച സമയത്ത് പുതിയ ചോയ്സ് നൽകേണ്ടിവരും.

ആദ്യറൗണ്ടിൽ ലഭിച്ച അലോട്മെൻറിൽ താത്‌പര്യമില്ലാത്തവർ സ്ഥാപനത്തിൽ പോകേണ്ടതില്ല. ഫ്രീ എക്സിറ്റ് സൗകര്യമുണ്ട്. അവർക്ക് ആദ്യറൗണ്ട് രജിസ്ട്രേഷൻ ഉപയോഗിച്ച് പുതിയ ചോയ്സ് നൽകി രണ്ടാംറൗണ്ടിൽ പങ്കെടുക്കാം.

Content Highlights: AYUSH NEET Counselling 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented