കൊച്ചി: 2020-ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) കൗണ്‍സലിങ് ഇന്ന് മുതല്‍ ആരംഭിക്കുന്നു. നവംബര്‍ അഞ്ചിന് ആദ്യ അലോട്ട്മെന്റ് നടക്കും. രണ്ടാം അലോട്ട്മെന്റ് നവംബര്‍ 23ന് പ്രസിദ്ധീകരിക്കും.
നീറ്റില്‍ ലഭിച്ച റാങ്ക് അനുസരിച്ച് എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം ലഭിക്കുമോ എന്ന് ഈ ദിവസങ്ങളില്‍ മനസിലാക്കാവുന്നതാണ്. ഇവിടുത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിസും ഡീംഡ് യൂണിവേഴ്സിറ്റികളിലും ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇപ്പോള്‍ വിദേശ യൂണിവേഴ്സിറ്റികളില്‍ ചേരാവുന്നതാണ്.
യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലെ ഗവണ്‍മെന്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ ജീവിതച്ചെലവുകള്‍ ഉള്‍പ്പടെ 30 ലക്ഷത്തില്‍ താഴെ മുതല്‍മുടക്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാകും. ലോകമെമ്പാടും അംഗീകാരമുള്ള ഡിഗ്രിയാണ് യുക്രൈനിലേത്. യുക്രൈനിലെ യൂണിവേഴ്സിറ്റികള്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ 15 ആണ് പുതിയ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ എത്തേണ്ട അവസാന തീയതി. ഇന്ത്യയിലും യുക്രൈനിലും ഒരേ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനി വഴിയാണ് വിദ്യാര്‍ഥികള്‍ അവിടെ എത്തേണ്ടതെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് യുക്രൈനിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസ് ഉള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് യഥാസമയം ബുദ്ധിമുട്ടുകളില്ലാതെ അവിടെ എത്താനാകുമെന്ന് ആസ്പയര്‍ എബ്രോഡ് സ്റ്റഡീസിന്റെ ഡയറക്ടര്‍ എ.എം താലിബ് പറയുന്നു.
Content Highlights: Aspire Abroad Studies, MBBS at Ukraine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..