Ask Expert 2021
എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലെ ഓപ്ഷന് രജിസ്ട്രേഷന് നടപടികളിലാണ് വിദ്യാര്‍ഥികള്‍. ഓപ്ഷനുകള്‍ എങ്ങനെ നല്‍കണം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ വീഡിയോ ക്ലാസ് വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. പ്രൊഫഷണല്‍ കോഴ്സ് പ്രവേശന നടപടികളില്‍ എങ്ങനെ പങ്കെടുക്കണം എന്നതാണ് ആസ്ക് എക്സ്പേര്‍ട്ട് 2021 മാതൃഭൂമി പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് വെബിനാറില്‍ വിശദീകരിക്കുന്നത്.
എന്ജിനിയറിങ്ങിനും ഫാര്‍മസിക്കുമാണ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ പരീക്ഷ നടത്തുന്നത്. നാറ്റ സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആര്‍ക്കിടെക്ചര്‍ പ്രവേശനം. ഓപ്ഷന് രജിസ്ട്രേഷന് മുതല്‍ കോളേജും കോഴ്സും തിരഞ്ഞെടുക്കുന്നതിന് ശേദ്ധിക്കേണ്ട കാര്യങ്ങള്‍ വരെ വെബിനാറില്‍ വിശദീകരിക്കും. ബി.ടെക്. കഴിഞ്ഞാലുള്ള സാധ്യതകളെ കുറിച്ച് പ്രത്യേക സെഷന് ഉണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഫെയ്സ്ബുക്ക് കമന്റ് വഴി ചോദ്യങ്ങള്‍ ചോദിക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.
വെള്ളിയാഴ്ച രാവിലെ 11ന്
എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി അലോട്ട്മെന്റ്: ഓപ്ഷന് രജിസ്ട്രേഷന് നടപടികള്‍
ഡോ. എസ്. സന്തോഷ്
പ്രവേശന പരീക്ഷ മുന്‍ ജോയിന്റ് കമ്മിഷണര്‍

ഉച്ചയ്ക്ക് രണ്ടിന്
എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍, അവയില്‍ എന്തെല്ലാം പഠിക്കണം, ജോലി സാധ്യതകള്‍. കെ.എ. നവാസ്
മുന്‍ പ്രൊഫസര്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്

www.facebook.com/mathrubhumidotcom / , www.mathrubhumi.com വഴി കാണാം
Content Highlights: Ask expert webinar Schedule
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..