കേരളത്തിൽ ബി.ആർക്‌. റാങ്ക് തയ്യാറാക്കുന്നതിൽ സ്റ്റാൻഡേഡൈസേഷനുണ്ടോ? Ask Expert


പ്രതീകാത്മക ചിത്രം | Photo-Pics4news

ചോദ്യം: കേരളത്തിൽ ബി.ആർക്‌. റാങ്ക് തയ്യാറാക്കുന്നതിൽ സ്റ്റാൻഡേഡൈസേഷനുണ്ടോ? എത്ര കോളേജിൽ കോഴ്സുണ്ട്? എത്ര റാങ്ക് ഉള്ളവർക്ക് അലോട്ടുമെൻറ് കിട്ടാം?-ആതിര, പാലക്കാട്

ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) കോഴ്സിന് തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ പ്ലസ്ടു മൊത്തം മാർക്കിനും/ഗ്രേഡിനും നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) സ്കോറിനും തുല്യപരിഗണന നൽകുന്നു.യോഗ്യതാപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കുംകൂടി ലഭിച്ച മൊത്തം മാർക്കാണ് ഇതിനായി പരിഗണിക്കുക. രണ്ടുവർഷവും ബോർഡ് പരീക്ഷ ഉള്ളവരുടെ കാര്യത്തിൽ രണ്ടുപരീക്ഷകളിൽക്കൂടി ലഭിച്ച മൊത്തം മാർക്കാകും പരിഗണിക്കുക. രണ്ടാംവർഷത്തിൽമാത്രം ബോർഡ്‌പരീക്ഷ ഉള്ളവരുടെ കാര്യത്തിൽ ആ മാർക്കായിരിക്കും പരിഗണിക്കുന്നത്. (എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുന്ന പ്രക്രിയയിൽ പരിഗണിക്കുന്നതുപോലെ രണ്ടാം വർഷത്തിലെ നിശ്ചിത വിഷയങ്ങളുടെ പരീക്ഷയുടെ മാർക്ക് അല്ല പരിഗണിക്കുന്നത്). പ്ലസ്ടു യോഗ്യതാ പരീക്ഷയിൽ ലഭിച്ച മൊത്തം മാർക്ക് 200-ൽ ആക്കി മാറ്റും. അതാണ് റാങ്ക് നിർണയത്തിൽ പരിഗണിക്കുക. ഇവിടെ എൻജിനിയറിങ് റാങ്ക് നിർണയത്തിലെന്നപോലെ മാർക്ക് സ്റ്റാൻഡേസൈസേഷൻ ഇല്ല. ബോർഡ് ഏതായാലും യഥാർഥത്തിൽ ലഭിച്ച മാർക്കാണ് റാങ്കിങ്ങിന് എടുക്കുക. നാറ്റ സ്കോർ 200-ൽ ആണ്. 200-ൽ ലഭിച്ച നാറ്റ സ്കോർ 200-ൽ ആക്കിയ പ്ലസ്ടു മാർക്കിനോട്‌ കൂട്ടും. ഇപ്രകാരം ചെയ്യുമ്പോൾ 400-ൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ചുകൊണ്ടാണ് ബി.ആർക്‌. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി JOIN Whatsapp group

2021-ൽ കേരളത്തിൽ നാല് സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലും 29 സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലുമാണ് ബി.ആർക്‌. അലോട്ടുമെൻറ്്‌ നടത്തിയത്. മൂന്നു റൗണ്ട് അലോട്ടുമെൻറുകളിലാണ് എല്ലാകോളേജുകളും ഉൾപ്പെട്ടിരുന്നത്. മൂന്നാം അലോട്ടുമെൻറ്്‌ കഴിഞ്ഞപ്പോൾ സർക്കാർ/എയ്ഡഡ് കോളേജുകളിലെ ആർക്കിടെക്ചർ പ്രോഗ്രാമിലെ സ്റ്റേറ്റ് മെറിറ്റിലെ അവസാന റാങ്കുകൾ ഇപ്രകാരമായിരുന്നു. ഗവൺമെന്റ്‌ രാജീവ്‌ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം-179, ഗവ. എൻജിനിയറിങ് കോളേജ് തൃശ്ശൂർ -141, ടി.കെ.എം. കോളേജ് ഓഫ് എൻജിനിയറിങ്, കൊല്ലം-158, കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം-39. സ്വകാര്യ സ്വാശ്രയ കോളേജുകളിൽ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് 2930 ആയിരുന്നു.

ഗവൺമെൻറ്/എയ്ഡഡ് വിഭാഗത്തിൽ മോപ് അപ്പ് റൗണ്ട് ഉണ്ടായിരുന്നു. മോപ് അപ്പ്‌ റൗണ്ടിൽ അവസാന എസ്.എം. അലോട്ടുമെൻറ് റാങ്കുകൾ ഇപ്രകാരമായിരുന്നു. തിരുവനന്തപുരം-95, തൃശ്ശൂർ-159, കൊല്ലം-187, കോട്ടയം-244.2022-ലെ കീം പ്രോസ്പക്ടസ് പ്രകാരം നാലുസർക്കാർ/എയ്ഡഡ് കോളേജുകളിലും 29 സ്വകാര്യ സ്വാശ്രയകോളേജുകളിലും ബി.ആർക്‌. പ്രോഗ്രാം ഉണ്ട്. അലോട്ടുമെൻറ്‌ നടപടികൾ തുടങ്ങുമ്പോൾ എത്ര സ്ഥാപനങ്ങൾ ഈ വർഷത്തെ അലോട്ടുമെൻറിൽ ഉൾപ്പെടുന്നുവെന്ന് വ്യക്തമാകും.

english.mathrubhumi.com /education/help-desk /ask-expert

Content Highlights: ask expert 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented