ആശാശരത്തും മകൾ ഉത്തരയും | ഫോട്ടോ: പി.ജയേഷ്/മാതൃഭൂമി(1), Asha Sharath/Instagram(2)
യു.കെയിലെ വാര്‍വിക് സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ മകള്‍ ഉത്തരയെ അഭിനന്ദിച്ച് നടിയും നര്‍ത്തകിയുമായ ആശാ ശരത്. 2021-ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര എന്‍ജിനീയറിങ് ബിരുദത്തിന് ശേഷമാണ് ബിസിനസ് അനലിറ്റിക്‌സില്‍ പി.ജി കരസ്ഥമാക്കിയത്.
'യു.കെയിലെ വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്റെ കൊച്ചു പങ്കു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത് കണ്ട് മനസ് നിറഞ്ഞു. എപ്പോഴും ഓര്‍ക്കുക, നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ്. നീ കരുതുന്നതിനേക്കാള്‍ ശക്തയും മിടുക്കിയുമാണ്..ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു '- ആശാ ശരത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.
മകളുടെ ബിരുദദാനച്ചടങ്ങില്‍ ആശാശരത് കുടുംബസമേതം എത്തിയതിന്റെ ഫോട്ടോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെയാണ് ആശ ശരതും ഉത്തരയും 'ഖെദ്ദ' എന്ന ചിത്രത്തില്‍ ഒരുമിച്ചെത്തിയത്. മനോജ് കാന സംവിധാനം ചെയ്ത ചിത്രത്തില്‍ ആശാ ശരത്തിന്റെ മകളായി തന്നെയാണ് ഉത്തര വേഷമിട്ടത്.
Content Highlights: Asha sharath, movie news, graduation ceremony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..