വിദേശത്ത് പഠനവും ജോലിയുമാണോ ലക്ഷ്യം? അസാപ് കേരളയിൽ 5 വിദേശ ഭാഷകൾ പഠിക്കാം


ഷീജ ഹരിഹരൻ

-

വിദേശ തൊഴിലവസരങ്ങളും പഠന സൗകര്യങ്ങളും സാർവത്രികമായതോടെ സജീവമായ പഠന മേഖലയാണ് വിദേശ ഭാഷാ പഠനം. ഇംഗ്ലീഷിനു പുറമെ ഇപ്പോൾ ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ജാപ്പനീസ് ഭാഷകൾക്കും ഇപ്പോൾ കേരളത്തിൽ പ്രിയമേറിയിട്ടുണ്ട്. ഈ ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ മലയാളികൾക്ക് കൂടി പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിദേശ ഭാഷാ പഠന കോഴ്സുകൾ സംസ്ഥാന സർക്കാരിനുള്ള കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കുമായി നൽകിവരുന്നുണ്ട്. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള വിദേശ ഭാഷാ പഠനത്തിന് അവസരമൊരുക്കുകയാണ് അസാപ് കേരളയുടെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ കോഴ്സുകൾ.എല്ലാ കോഴ്‌സുകൾക്കും കാനറാ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെ സ്കിൽ ലോൺ സൗകര്യം ലഭ്യമാണ്. സോഫ്റ്റ് സ്കിൽ ട്രെയ്നർ, ഭാഷ അധ്യാപകർ, വിവർത്തകർ, കോൺടെന്റ് എഴുത്ത് തുടങ്ങിയ മേഖലകളിൽ ഈ കോഴ്‌സുകൾ പഠിക്കുന്നവർക്ക് ധാരാളം അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: asapkerala.gov.in

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ കോഴ്‌സ് വിദ്യാർഥികളെ അവരുടെ ഭാഷയും ആശയവിനിമയ കഴിവുകളും മെച്ചപ്പെടുത്താൻ പ്രാപ്തരാക്കുന്നു. ഈ കോഴ്‌സ് വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും ഭാഷ പരിശീലകരാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. സോഫ്റ്റ് സ്കിൽ ട്രെയ്നർ ആയി തുടക്കത്തിൽ ജോലി ലഭിക്കാൻ അവരസമൊരുക്കുന്ന കോഴ്സാണിത്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരേ പോലെ പ്രയോജനപ്പെടും. ഇന്റർവ്യൂകളിലും തൊഴിൽ രംഗത്തും ആവശ്യമായി വരുന്ന ഭാഷാ നൈപുണ്യത്തോടൊപ്പം വ്യക്തിത്വ വികസനത്തിനു കൂടി പ്രാധാന്യം നൽകുന്ന കോഴ്‌സാണ്. ഡിഗ്രിയാണ് യോഗ്യത. എൻ സി വി ഇ ടി ലെവൽ 5 സർട്ടിഫിക്കേഷൻ കോഴ്‌സാണ് ഇത്.

  • കോഴ്സിന്റെ കാലാവധി: 400 മണിക്കൂർ (6 മാസം)
  • 171 മണിക്കൂർ- തിയറി ക്ലാസുകൾ
  • 109 മണിക്കൂർ- സ്വയം പഠന മൊഡ്യൂൾ
  • 120 മണിക്കൂർ- ഇന്റേൺഷിപ്
എവിടെ: അസാപ് കേരളയ്ക്കു കീഴിലുള്ള 16 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലും ഈ കോഴ്സ് ലഭ്യമാണ്. വിദ്യാർഥികളുടെ എണ്ണമനുസരിച്ചു കോളേജുകളിലും ഈ കോഴ്സ് സംഘടിപ്പിക്കും.ബാച്ചുകൾ: റെഗുലർ/ വീക്കെൻഡ് ബാച്ചുകൾ ഫീസ്: 14750

ജർമൻ
ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞത് ജർമനിയിലേക്ക് കൂടുതലായി ഇന്ത്യൻ ഐടി, ടെക്ക് പ്രഫഷനലുകളെ വേണമെന്നാണ്. ഇതിനായി അവിടെ സർക്കാർ പല ഇളവുകളും പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്ത്യക്കാർക്ക് വലിയ അവസരങ്ങളാണ് ജർമനിയിൽ തുറക്കാനിരിക്കുന്നത് എന്നതിനാൽ ജർമൻ ഭാഷാ പഠനത്തിന് സവിശേഷ പ്രാധാന്യമുണ്ട്.
ജർമൻ ഭാഷയിൽ സംസാരിക്കുന്നതിനും ദൈനംദിന ഉപയോഗങ്ങൾക്ക് സഹായകരവുമായ രീതിയിൽ വിദ്യാർഥികളെ ഈ കോഴ്സ് ജർമൻ ഭാഷ പരിശീലിപ്പിക്കും. ഗൊയ്ഥെ സെൻട്രം ആണ് ഈ കോഴ്സ് നടത്തിപ്പിന് അസാപിനെ സഹായിക്കുന്നത്.

  • കാലാവധി: 90 മണിക്കൂർ
  • എവിടെ: ഓൺലൈൻ
  • ഫീസ്: 18880
ഫ്രഞ്ച്
ഫ്രഞ്ച് ഭാഷയിൽ ദൈനംദിന വിവരകൈമാറ്റത്തിന് സഹായകമാരായ രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. അലിയോൻസ് ഫ്രാൻസെയ്സുമായി സഹകരിച്ചാണ് അസാപ് കേരള ഈ കോഴ്സ് പരിശീലനമൊരുക്കുന്നത്. കൊണ്ടന്റ് റൈറ്റർ, ഭാഷ പരിശീലകൻ, വിവർത്തനം, പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളിൽ ജോലി സാധ്യത.

  • കോഴ്സ് കാലാവധി: 120 മണിക്കൂർ
  • എവിടെ: ഓൺലൈൻ
  • ഫീസ്: 9,499
സ്പാനിഷ്
ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ് സ്പാനിഷ്. ഇംഗ്ലീഷ് സംസാരിക്കുന്ന യുഎസിലെ രണ്ടാം ഭാഷയാണിത്. അസാപ് കേരള നൽകുന്ന സ്പാനിഷ് കോഴ്സ് പൂർത്തിയാക്കുന്നതോടെ പഠിതാവ് ഈ ഭാഷയിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ആശയവിനിമയ ശേഷി നേടും. അടിസ്ഥാന ആവശ്യങ്ങൾ വിവരിക്കുന്നതിന് പതിവായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ലളിതമായ ശൈലികളും മനസ്സിലാക്കാനും ഉപയോഗിക്കാനും വിദ്യാർഥിക്ക് കഴിയും.

  • കോഴ്സ് കാലാവധി: 120 മണിക്കൂർ
  • എവിടെ: ഓൺലൈൻ
  • ഫീസ്: 28,320
ജാപ്പനീസ്
അലുമ്‌നി സൊസൈറ്റി ഓഫ് AOTS (ASATC) നൽകുന്ന ഒരു ലെവൽ N5 കോഴ്‌സാണ് ജാപനീസ് ഭാഷാ കോഴ്സ്. 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ കോഴ്സിൽ ചേരാം. ജാപ്പനീസ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ, ഗ്രാമർ എന്നിവ ഈ കോഴ്സിന്റെ ഭാഗമായി പഠിക്കാം.

  • കോഴ്സ് കാലാവധി:
  • എവിടെ: ഓൺലൈൻ
  • ഫീസ്: 10,915
(അസാപ് കേരളയില്‍ ഭാഷ പഠന കോഴ്‌സുകളുടെ പ്രോഗ്രാം മാനേജറാണ് ലേഖിക)

Content Highlights: ASAP Kerala and language training

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented