അസാപ്പിന് ദേശീയതലത്തിൽ ഇരട്ട അംഗീകാരം


-

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്ക് (അസാപ്) ദേശീയതലത്തിൽ ഇരട്ട അംഗീകാരം.

ഒരേസമയം അവാർഡിങ് ബോഡിയായും അസസ്‌മെന്റ് ഏജൻസിയുമായുമാണ് തിരഞ്ഞെടുത്തത്. കേന്ദ്ര തൊഴിൽ നൈപുണ്യമന്ത്രാലയത്തിന് കീഴിലുള്ള എൻ.സി.വി.ഇ.ടി.യുടേതാണ് അംഗീകാരം.

സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലനരംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡിയാണ് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് (എൻ.സി.വി.ഇ.ടി).

രാജ്യത്തെ മുഴുവൻ തൊഴിലധിഷ്ഠിത കോഴ്‌സുകളും നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ക്യു.എഫ്.) നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ സ്കിൽ ഇക്കോ-സിസ്റ്റം സൃഷ്ടിക്കാനുള്ള ദൗത്യമാണ് അസാപ് വഹിക്കുക.

ഇതുസംബന്ധിച്ച ധാരണാപത്രം എൻ.സി.വി.ഇ.ടി. ചെയർപേഴ്‌സൺ ഡോ. നിർമൽ ജീത്ത് സിങ് ഖൽസിയും അസാപ് കേരള സി.എം.ഡി. ഡോ. ഉഷാ ടൈറ്റസും ഒപ്പുവെച്ചു. ഈ അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ഏക ഏജൻസിയാണ് അസാപ്.

Content Highlights: ASAP becomes NCVET awarding & assessment body

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented