സ്വാശ്രയഫീസ്‌ കൊടുത്ത്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോഴ്സുകൾ പഠിക്കാനാളില്ല


ഹരി ആർ.പിഷാരടി

പ്രതീകാത്മകചിത്രം| Photo: Mathrubhumi

കോട്ടയം: ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോഴ്‌സുകളിൽ ഫീസ്‌ കൊടുത്ത്‌ പഠിക്കാൻ കുട്ടികളില്ല. മഹാത്മാഗാന്ധി സർവകലാശാലയിലെ സ്വാശ്രയ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പകുതിയോളം സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്‌. സ്വാശ്രയകോളേജുകളിലെ ബിരുദകോഴ്‌സുകളിൽ 45,798 സീറ്റുണ്ട്. അതിൽ 24,434-ലും ആളില്ല. ബി.എ., ബി.എസ്‌സി., ബി.കോം. കോഴ്‌സുകൾ മാത്രമെടുത്താൽ സ്വാശ്രയ കോളേജുകളിൽ ആകെയുള്ളത്‌ 33,280 സീറ്റ്. ഇതിൽ 19,726 സീറ്റിൽ ചേരാൻ വിദ്യാർഥികളില്ല.പി.ജി.ക്ക് സ്വാശ്രയകോളേജുകളിൽ ആകെ 20968 സീറ്റുണ്ട്. ഒഴിഞ്ഞുകിടക്കുന്നത്‌ 16,833 (80 ശതമാനം). എം.എ., എം.എസ്‌സി., എം.കോം. കോഴ്‌സുകളിലായി ആകെയുള്ള 8450 സീറ്റുകളിൽ 5010-ലും വിദ്യാർഥികളില്ല. മാനേജ്‌മെന്റ്‌ സീറ്റുകളിലും മെറിറ്റ്‌ സീറ്റുകളിലും സ്‌ഥിതി ഇതുതന്നെ.

അതേസമയം, എയ്‌ഡഡ്‌ കോളേജുകളിൽ സ്‌ഥിതി ഭേദം. ബിരുദകോഴ്‌സുകളിൽ ആകെയുള്ള സീറ്റുകൾ 16,806. ഒഴിഞ്ഞുകിടക്കുന്നത്‌ 4305 (25 ശതമാനം). ബി.എ., ബി.എസ്‌സി., ബി.കോം. കോഴ്‌സുകൾക്ക്‌ ആകെയുള്ള 15,996 സീറ്റുകളിൽ 4223 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പുതിയ പി.ജി. കോഴ്‌സുകൾ ഉൾപ്പെടെയുള്ളവയിൽ എയ്ഡഡ് സീറ്റുകൾ 4603. ഒഴിവുള്ളത്‌ 1076. പരമ്പരാഗത എം.എ., എം.എസ്‌.സി., എം.കോം. കോഴ്‌സുകളിൽ 3793 സീറ്റുകളിൽ 292-ൽ മാത്രമാണ്‌ പഠിക്കാൻ ആളില്ലാത്തത്‌. ഒഴിഞ്ഞു കിടക്കുന്നതിലേറെയും കമ്യൂണിറ്റി മാനേജ്‌മെന്റ്‌ ക്വാട്ടയിലാണ്‌.നഗരപ്രദേശങ്ങളിലെ കോളേജുകളിൽ പഠിക്കാൻ കുട്ടികളെത്തുന്നുണ്ട്‌. ഉൾപ്രദേശങ്ങളിലെ കോളേജുകളിലാണ് ‌കുട്ടികൾ കുറവ്‌. കാലവും സമൂഹവും ആവശ്യപ്പെടാത്ത കോഴ്സുകളും കോളേജുകളും അനുവദിക്കുന്ന സർക്കാർ സമീപനമാണ്‌ ഈ അവസ്ഥയ്ക്ക്‌ കാരണമെന്ന്‌ ആക്ഷേപമുണ്ട്‌. ബി.കോമും ഹ്യൂമാനിറ്റീസ്‌ വിഷയങ്ങളുമാണ്‌ ഇപ്പോഴും കുട്ടികൾക്ക്‌ പ്രിയം. എന്നാൽ വൻതുക ഫീസ്‌ മുടക്കി പഠിക്കാൻ തയ്യാറുള്ളവർ നാടുവിട്ട് പുറത്തുപോയി പഠിക്കുന്നു.

കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനശൈലിയാണ്‌ കുട്ടികളെ പിന്തിരിപ്പിക്കുന്നതെന്ന്‌ സേവ്‌ യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്‌. ശശികുമാർ പറഞ്ഞു. കാലപ്പഴക്കം ചെന്ന സിലബസ്‌, കോഴ്‌സുകൾ നീണ്ടുപോകുന്നത്‌, പരീക്ഷാഫലം വൈകുന്നത്‌, ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടുന്നതിലെ താമസം എന്നിവയെല്ലാം ഇവിടത്തെ സർവകലാശാലകളെ ഒഴിവാക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: arts and science courses in self-financing college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented