കെമിസ്ട്രി, ബയോളജി മേഖലകളിലെ ഗവേഷണത്തിലേക്കു തിരിയാന്‍ താത്പര്യമുള്ളവര്‍ക്കായി നടത്തുന്ന പ്രോജക്ട് ഓറിയന്റഡ് കെമിസ്ട്രി എജ്യുക്കേഷന്‍ (പി.ഒ.സി.ഇ.), പ്രോജക്ട് ഓറിയന്റഡ് ബയോളജി എജ്യുക്കേഷന്‍ (പി.ഒ.ബി.ഇ.) എന്നീ പ്രോഗ്രാമുകളിലേക്ക് ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് (ജെ.എന്‍.സി.എ.എസ്.ആര്.-ബെംഗളൂരു) അപേക്ഷ ക്ഷണിച്ചു.
പഠനം, ഗവേഷണം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ലാസുകള്‍, ലബോറട്ടറി പ്രോജക്ട്, ഗവേഷണം എന്നിവയില്‍ പങ്കെടുക്കാം. തുടര്‍ച്ചയായ മൂന്നുവര്‍ഷങ്ങളിലെ വേനല്‍ ഒഴിവുകാലത്ത് ആറുമുതല്‍ എട്ട് ആഴ്ചവരെ വിദ്യാര്‍ഥി സെന്ററില്‍ ചെലവഴിക്കേണ്ടിവരും. ശാസ്ത്രപഠനത്തിലും ഗവേഷണത്തിലും വിദ്യാര്‍ഥിയുടെ കഴിവ് കണ്ടെത്താനും സര്‍ഗാത്മകത വളര്‍ത്തിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കെമിസ്ട്രിയില്‍/ബയോളജിയില്‍ സെന്ററിന്റെ ഡിപ്ലോമ കിട്ടും. ശ്രദ്ധേയമായ മികവ് തെളിയിക്കുന്നവര്‍ക്ക് അഭിമുഖത്തിലൂടെ സെന്ററിന്റെ ഇന്റഗ്രേറ്റഡ് എം.എസ്.-പിഎച്ച്.ഡി. പ്രോഗ്രാമിലെ പ്രവേശനത്തിന് അര്‍ഹത ലഭിക്കും.
യോഗ്യത
ത്രിവത്സര ബി.എസ്സി. പ്രോഗ്രാമിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളാകണം. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം മൂന്നാം വിഷയമായി കെമിസ്ട്രി (പി.ഒ.സി.ഇ-യ്ക്ക്)/ബയോളജി (പി.ഒ.ബി.ഇ-യ്ക്ക്) പഠിക്കുന്നവരാകണം. ഓരോ പ്രോഗ്രാമിനും 10 ഫെലോഷിപ്പുകള്‍ നല്‍കും. പ്രതിമാസ സ്കോളര്‍ഷിപ്പ് 10,000 രൂപയാണ്.
അപേക്ഷ
www.jncasr.ac.in/fe എന്ന ലിങ്കിലുള്ള പ്രോഗ്രാം അറിയിപ്പില്‍നിന്ന് ഫെബ്രുവരി 28 വരെ അപേക്ഷ ഡൗണ്‍ലോഡു ചെയ്യാം. തന്നെ എന്തുകൊണ്ട് ഈ പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടണം എന്നതിന്റെ കാരണങ്ങള്‍ അപേക്ഷയ്ക്കൊപ്പം വ്യക്തമാക്കണം. റഫറികളായ രണ്ട് അധ്യാപകരുടെ പേരും വിലാസവും നല്‍കണം. ഈ കത്തുകളുടെ മാതൃക ഫോറത്തിന്റെ ഭാഗമായി ലഭിക്കും. അത് റഫറികള്ക്കു നല്‍കണം. പൂര്‍ണമാക്കിയ കത്ത് സീല്‍ ചെയ്ത കവറില്‍ റഫറിയില്‍നിന്ന് തിരികെ വാങ്ങണം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും റഫറി റിപ്പോര്‍ട്ടുകളും മാര്‍ച്ച് ഒന്‍പതിനകം 'കോ-ഓര്‍ഡിനേറ്റര്‍, ഫെലോഷിപ്പ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍, ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ജക്കൂര്‍ (പി.ഒ), ബെംഗളൂരു - 560064' എന്ന വിലാസത്തില്‍ ലഭിക്കണം.
Content Highlights: Apply now for JNCASR Science Outreach and Fellowship Programme
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..