പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടെക്‌നോളജി ആൻഡ് ലോ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു


Representational image

മുംബൈ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടെക്‌നോളജി ആൻഡ് ലോ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എയ്ജിസ് സ്കൂൾ ഓഫ് ഡേറ്റാ സയൻസ് ആൻഡ് സൈബർ സെക്യൂരിറ്റിയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം നടത്തുന്നത്.

ലീഗൽ പ്രൊഫഷൻ, വിദേശ/സ്വദേശ നിയന്ത്രണസമിതികൾ, മീഡിയ, ഐ.ടി., ക്രിയേറ്റീവ് മേഖല, ലീഗൽ ടെക്‌നോളജി എന്റർപ്രൈസസ് തുടങ്ങിയ മേഖലകളിലെ കരിയർ മെച്ചപ്പെടുത്തലിന് സഹായകരമാകുമെന്ന്‌ പ്രതീക്ഷിക്കുന്ന കോർ ടെക്‌നോളജി കോഴ്സുകളും ഇലക്ടീവ് ലോ കോഴ്‌സുകളും പാഠ്യപദ്ധതിയിലുണ്ട്. കോർ കോഴ്‌സുകളിൽ ഐ.ടി./ഇന്ത്യൻ ലീഗൽ സിസ്റ്റം ഫണ്ടമെന്റൽസ്, ഇൻഫർമേഷൻ സെക്യൂരിറ്റി ഗവേണൻസ് ആൻഡ് മാനേജ്‌മെന്റ്, ഡേറ്റാ സയൻസ്, മെഷിൻ ലേണിങ്, പൈത്തൺ, ഡേറ്റാ സെക്യൂരിറ്റി, സൈബർ ഫൊറൻസിക്സ്, ബ്ലോക് ചെയിൻ, ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവ ഉൾപ്പെടുന്നു.

ഇലക്ടീവ് കോഴ്‌സുകളിൽ നെറ്റ്‌വർക്ക് സെക്യൂരിറ്റി, ത്രറ്റ് ഇന്റലിജൻസ് ആൻഡ് ത്രറ്റ് ഹണ്ടിങ്, ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ, ഇൻഫർമേഷൻ ടെക്‌നോളജി ലോ, ഡേറ്റാ പ്രൊട്ടക്ഷൻ ലോ, കൺസ്യൂമർ/ബിസിനസ് അനലറ്റിക്സ്, എസ്.ക്യു.എൽ., ലീഗൽ മെത്തേഡ്‌സ് ആൻഡ് ലീഗൽ സിസ്റ്റംസ് തുടങ്ങിയവയും ഉൾപ്പെടും. എൻജിനിയർമാർ, സയൻസ്/കൊമേഴ്‌സ് ബിരുദധാരികൾ, ഫൊറൻസിക്/ലീഗൽ പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പിൽ താത്പര്യമുള്ളവർ എന്നിവർക്കൊക്കെ കോഴ്‌സ് പ്രയോജനപ്രദമാകാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അപേക്ഷ ഓഗസ്റ്റ് ആറുവരെ mnlumumbai.edu.in/PGDTL.php വഴി നൽകാം. ശനിയും ഞായറും പൊതു ഒഴിവുദിനങ്ങളിലും ഓൺ കാമ്പസ് ക്ലാസുകൾ ഉണ്ടാകും. ഓൺലൈൻ രീതിയിലുള്ള ലൈവ് ഇന്ററാക്ടീവ് സെഷനുകളും കാണും

Content Highlights: Applications are invited for Post Graduate Diploma in Technology and Law Programme

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented