പ്രതീകാത്മക ചിത്രം | Photo:gettyimages.in
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) 2022-ലെ രണ്ടുവര്‍ഷ ഫുള്‍ ടൈം, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ശൈലേഷ് ജെ. മേത്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.ടി. ബോംബെ), സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് (ഐ.ഐ.ടി. ജോധ്പുര്‍), ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മാനേജ്‌മെന്റ് എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.ഐ.ടി. കാന്‍പുര്‍), വിനോദ് ഗുപ്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.ടി. ഖരഗ്പുര്‍), സ്‌കൂള്‍ ഓഫ് ബിസിനസ് (ഐ.ഐ.ടി. ഗുവാഹാട്ടി), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഐ.ഐ.ടി. ഡല്‍ഹി, ധന്‍ബാദ്, മദ്രാസ്, റൂര്‍ഖി) എന്നിവിടങ്ങളിലാണ് പ്രവേശനം.
അപേക്ഷാര്‍ഥിക്ക് 2021-ലെ കാറ്റ് സ്‌കോര്‍ വേണം. താത്പര്യമുള്ള ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം. ഓരോ സ്ഥാപനത്തിന്റെയും അപേക്ഷാ ലിങ്ക് iitk.ac.in/ime/MBA-common-admissions-portal -ല്‍ ലഭിക്കും. അവസാന തീയതി ജനുവരി 31. ജോധ്പുര്‍ ഐ.ഐ.ടി.യില്‍ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. 2021-ലെ കാറ്റ് സ്‌കോര്‍ പരിഗണിച്ചാകും അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ, ബന്ധപ്പെട്ട ഐ.ഐ.ടി. വിവരം അറിയിക്കും.
മദ്രാസ് ഐ.ഐ.ടി.യിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമോ തത്തുല്യ പ്രൊഫഷണല്‍ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമില്‍ ഫസ്റ്റ് ക്ലാസ്/60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം) വേണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ 30-നകം അവര്‍ യോഗ്യത തെളിയിക്കണം. ബിരുദം, സാധുവായ കാറ്റ് സ്‌കോര്‍, ഒരേ ഓര്‍ഗനൈസേഷനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്ക് സ്‌പോണ്‍സേഡ് വിഭാഗത്തില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: doms.iitm.ac.in/admission
Content Highlights: applications are invited for MBA course in IIT's
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..