ഗ്രാമീണ വികസന പദ്ധതികളുടെ ഭാഗമാകാന്‍ താത്പര്യമുണ്ടോ?; എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ്


ഡോ. എസ്. രാജൂകൃഷ്ണൻ

ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന എസ്.ബി.ഐ. ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാം.

SBI Youth for India Fellowship 2022

പ്രവർത്തനപരിചയമുള്ള നോൺ ഗവൺമെൻറൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.കൾ), ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന എസ്.ബി.ഐ. ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർ, ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹ പുരോഗതിക്കായി, നിശ്ചിത മേഖലകളിലെ ഒരു പദ്ധതി നടപ്പാക്കാനോ മുമ്പ് തുടങ്ങിെവച്ച, പദ്ധതി പൂർത്തിയാക്കോനോ ഒരു എൻ.ജി.ഒ.യുമായി സഹകരിച്ചു പ്രവർത്തിക്കണം. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങളിൽ വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, ജലം, പരമ്പരാഗത കരകൗശലം, സാങ്കേതികവിദ്യ, സാമൂഹിക സ്വയംസംരഭകത്വം, ഗ്രാമീണ ഉപജീവനം, ജനായത്തഭരണം, ആരോഗ്യം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ഉൾപ്പെടുന്നു. ഓരോ പ്രമേയത്തിന്റെയും വിശദാംശങ്ങൾ www.youthforindia.org യിൽ ലഭിക്കും.

കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം, ലിവിങ് എക്സ്പെൻസസ് ആയി 15,000 രൂപയും പ്രതിമാസ യാത്രാച്ചെലവായി 1000 രൂപയും ലഭിക്കും. കൂടാതെ ഹെൽത്ത് ആക്സിഡൻ്റ് ഇൻഷുറൻസ് പോളിസിയും യാത്രച്ചെലവുകളും. ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീ അഡ്ജസ്റ്റ്മെൻ്റ് അലവൻസ് ആയി 50,000 രൂപയും സാക്ഷ്യപത്രവും നൽകും.

പ്രോഗ്രാം തുടങ്ങുന്ന ഒക്ടോബർ ഒന്നിനകം കുറഞ്ഞത് ബിരുദമെങ്കിലും എടുത്തിരിക്കണം. പ്രിലിമിനറി ആപ്ലിക്കേഷൻ you4.in/yfiorg വഴി നൽകാം. അവസാന തീയതി മേയ് രണ്ട്. വിവരങ്ങൾക്ക്: youthforindia.org

Content Highlights: application invites SBI Youth for India Fellowship 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented