.jpg?$p=79c0b37&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം
യുവജനോത്സവ വേദികള്‍ക്കപ്പുറം കലയെ ചേര്‍ത്ത് നിര്‍ത്തുന്നവര്‍ക്ക് അനന്തസാധ്യതകളുള്ള കാലമാണ് ഇത്. നടനകലകളില്‍ അഭിരുചി ഉള്ളവര്‍ക്കായി ധാരാളം അക്കാദമിക് കോഴ്സുകളും ഇന്ന് നിലവിലുണ്ട്. പ്രഫഷണല്‍ ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ച് മികച്ച കരിയര്‍ കൂടിയാണ് ഇവ പ്രദാനം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നൃത്തരംഗം ഏറെ പരിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. ഇവ വേണ്ടരീതിയില്‍ മനസിലാക്കുവാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും ഇത്തരം കോഴ്സുകള്‍ ഏറെ സഹായകമാണ്.
സംസ്കൃത സര്വ്വകലാശാലയില്എം. എ. (മോഹിനിയാട്ടം / ഭരതനാട്യം) പ്രോഗ്രാമുകള്‍
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (ഡാന്‍സ് -മോഹിനിയാട്ടം),എം. എ. (ഡാന്‍സ് -ഭരതനാട്യം) പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്.
തൊഴില്‍ സാധ്യതകള്‍
നൃത്തപ്രകടനം,നൃത്താധ്യാപനം എന്നിവയ്ക്ക് പുറമേ നൃത്തസംവിധാനരംഗത്തും(കൊറിയോഗ്രാഫി) ശോഭിക്കാന്‍ ഇന്നേറെ അവസരങ്ങളുണ്ട്. വിനോദ വ്യവസായം കലാകാരന്മാര്ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ടി.വി, സിനിമ മേഖലകള നൃത്തരംഗത്ത് ശോഭിക്കുന്നവര്‍ക്ക് പ്രചോദകങ്ങളാണ്.
പ്രവേശനം എങ്ങനെ?
പ്രവേശന പരീക്ഷയുടെയും(എഴുത്തുപരീക്ഷ),അഭിരുചി/പ്രായോഗിക പരീക്ഷഎന്നിവയുടെഅടിസ്ഥാനത്തിലായിരിക്കുംപ്രവേശനം. ഈ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്കോ സര്‍വ്വകലാശാല അംഗീകരിക്കുന്ന മറ്റു സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദം (10+ 2+ 3പാറ്റേണ്‍) കരസ്ഥമാക്കിയവര്‍ക്കോ അപേക്ഷിക്കാം.പ്രവേശന പരീക്ഷയ്ക്ക് കുറഞ്ഞത്40% മാര്‍ക്ക് (എസ്. സി./എസ്. ടി., ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക്35% മാര്‍ക്ക്) നേടുന്നവര്‍ പ്രവേശനത്തിന് യോഗ്യരാകും.ബി. എ. പ്രോഗ്രാമിന്റെചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം പ്രകാരം എല്ലാ കോഴ്സുകളും പൂര്‍ത്തിയായവര്‍ക്കും ഒന്ന് മുതല്‍ നാല് സെമസ്റ്ററുകള്‍ വിജയിച്ച് (എട്ട് സെമസ്റ്റര്‍ പ്രോഗ്രാമിന് ഒന്ന് മുതല്‍ ആറ് സെമസ്റ്ററുകള്‍ വിജയിച്ച്)2022ഏപ്രില്‍ / മെയ് മാസങ്ങളില്‍ അവസാന സെമസ്റ്റര്‍ പരീക്ഷഎഴുതുന്നവര്ക്കുംഫലം കാത്തിരിക്കുന്നവര്ക്കുംഅപേക്ഷിക്കാം. ഇവര്‍31.08.2022ന് മുന്‍പായി അവസാന വര്‍ഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അവസാന തീയതി ഏപ്രില്‍22
ഏപ്രില്‍ 22ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം.പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദര്‍ശിക്കുക.ഫോണ്‍: 0484-2463380
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..