സാങ്കേതിക സർവകലാശാല ഉദ്യോഗസ്ഥരുമായി ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെ ഫ്രഞ്ച് എംബസിയിലെ സയന്റിഫിക്, അക്കാദമിക് സഹകരണത്തിനായുള്ള അറ്റാഷെ ഫ്രാൻസിസ് സേവ്യർ മോറ്റൊയി സംസാരിക്കുന്നു.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ ഗവേഷണ വിജ്ഞാന മേഖലകളില്‍ ഫ്രാന്‍സിലെ വിവിധ സര്‍വകലാശാലകളുമായി സഹകരിക്കാനും സംയുക്ത സംരഭങ്ങള്‍ ആരംഭിക്കുവാനും എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല തുടക്കമിടുന്നു. ഇത് സംബന്ധിച്ച് ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥര്‍ സാങ്കേതിക സര്‍വകലാശാല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫ്രാന്‍സിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണ വിദ്യാഭ്യാസ അവസരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് സംയുക്ത സംരഭങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. വിവിധ സര്‍വകലാശാലകളുമായി സഹകരിച്ചുള്ള ട്വിന്നിംഗ് പ്രോഗ്രാമുകള്‍, ഫാക്കല്‍റ്റി എക്സ്ചേഞ്ച്, സ്റ്റുഡന്റ് എക്സ്ചേഞ്ച് തുടങ്ങിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ പ്രായോഗികതയും യോഗം ചര്‍ച്ച ചെയ്തു.
ഫ്രഞ്ച് എംബസിയിലെ സയന്റിഫിക്, അക്കാദമിക് സഹകരണത്തിനായുള്ള അറ്റാഷെ ഫ്രാന്‍സിസ് സേവ്യര്‍ മോറ്റൊയി, ഡെപ്യൂട്ടി അറ്റാഷെ ഡോ. അംബിക അനില്‍കുമാര്‍, കാമ്പസ് ഫ്രാന്‍സ് മാനേജര്‍ ശബരി കിഷോര്‍ ഫ്രഞ്ച് എംബസിയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ, പ്രൊ വൈസ് ചാന്‍സലര്‍ ഡോ എസ് അയൂബ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ഐ സാജു, ഡോ ബി എസ് ജമുന, ഡോ. ജി വേണുഗോപാല്‍, റെജിസ്ട്രാര്‍ ഡോ എ. പ്രവീണ്‍, ഡീന്‍ അക്കാദമിക് ഡോ. സാദിഖ്, ഡീന്‍ റിസര്‍ച്ച് ഡോ. ഷാലിജ് പി ആര്, മറ്റ് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
Content Highlights: APJ Abdul Kalam Technological University to collaborate with universities in France
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..