പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ 2022-23 അധ്യയന വർഷത്തിൽ എ.ഐ.സി.ടി.ഇ ഡോക്ടറൽ ഫെലോഷിപ്പോടു കൂടി എന്‍ജിനിയറിങ്/
ടെക്നോളജിയിൽ ഫുൾ-ടൈം പിഎച്ച്ഡി പ്രവേശനത്തിനായി എസ്.സി, എസ്‌ടി, ഇഡബ്യുഎസ് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർത്ഥികൾ app.ktu.edu.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം.എ.ഐ.സി.ടി.ഇ ഇറക്കിയ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന രേഖകളോടൊപ്പം അപേക്ഷ നൽകണം. എസ്‌സി, എസ്‌ടി വിദ്യാർത്ഥികൾക്ക് 550 രൂപയും ഇ ഡബ്യു എസ് വിദ്യാർത്ഥികൾക്ക് 1100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 30 ആണ്. എ.ഐ.സി.ടി.ഇ യുടെ വിശദമായ അറിയിപ്പും മാർഗ്ഗനിർദ്ദേശങ്ങളും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്ക് phdadf@ktu.edu.in എന്ന ഇമെയിലിൽ ബന്ധപെടുക.
Content Highlights: APJ Abdul Kalam Technological University
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..