image: getty images
തിരുവനന്തപുരം: എ.പി.ജെ.അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല നടത്തിയ രണ്ടാം രാജ്യാന്തര കാമ്പസ് പ്ലേസ്മെന്റില്‍ തിളങ്ങി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. മസാച്യുസെറ്റ്സിലെ സൗത്ത്ബറോ ആസ്ഥാനമായുള്ള അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസ് കമ്പനിയായ വിര്‍ച്യുസ ആണ് 2022ല്‍ ബി.ടെക്., എം.ടെക്., എം.സി.എ. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്ലെയ്സ്മെന്റ് നടത്തിയത്. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ റിയ ഫില്ലി മാത്യു, ടി.കെ.എം. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ സ്വാതി സുരേഷ് നായര്‍, അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ എമില്‍ ജോര്‍ജ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇവര്‍ക്ക് ആദ്യ ഒമ്പതുമാസം വീട്ടിലിരുന്ന് ജോലിചെയ്യാം. ഈ കാലയളവില്‍ അഞ്ചു ലക്ഷം രൂപയായിരിക്കും ഇവരുടെ വാര്‍ഷികവരുമാനം. ഒമ്പതുമാസം പൂര്‍ത്തിയാക്കിയ ശേഷം വിര്‍ച്യുസയുടെ അമേരിക്കന്‍ ഓഫീസിലേക്ക് 45,000 ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ) വാര്‍ഷിക വരുമാനത്തോടെ ഇവര്‍ക്ക് നിയമനം ലഭിക്കും.
കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ അന്താരാഷ്ട്ര പ്ലെയ്സ്മെന്റ് ഡ്രൈവില്‍ സര്‍വകലാശാലയില്‍നിന്ന് രണ്ട് വിദ്യാര്‍ഥികളെ വിര്‍ച്യുസ തിരഞ്ഞെടുത്തിരുന്നു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഇന്‍ഡസ്ട്രി അറ്റാച്ച്മെന്റ് സെല്‍ മുഖേനെയാണ് ഇന്റര്‍നാഷണല്‍ പ്ലേസ്മെന്റ് ഡ്രൈവ് നടത്തിയത്.
Content Highlights: APJ Abdul kalam Technical University Campus placement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..