amrita vishwa vidyapeetham
കൊച്ചി: 2022 ലെ എൻഐആർഎഫ് റാങ്കിങിൽ 5-ാമത്തെ മികച്ച സർവകലാശാലയായ അമൃത വിശ്വ വിദ്യാപീഠം ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷകൾ പ്രഖ്യാപിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. അമൃത വിശ്വ വിദ്യാപീഠം നിലവിൽ നടത്തിവരുന്ന ബി.ടെക്, എംബിഎ എൻട്രൻസ് പരീക്ഷകൾക്ക് പുറമെയാണ് ഇപ്പോൾ റെഗുലർ ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും എൻട്രൻസ് പരീക്ഷ ആരംഭിക്കുന്നത്. പ്രവേശന പരീക്ഷകളുടെ തീയതികൾ പിന്നീട് സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാനാകും. രാജ്യത്തെ വിവിധ നഗരങ്ങളിലായാണ് പരീക്ഷകൾ നടത്തുക. മൂന്ന് വ്യത്യസ്ത എൻട്രൻസ് പരീക്ഷകളാണ് സർവകലാശാല നടത്തുന്നത്.
1) അമൃത എൻട്രൻസ് എക്‌സാമിനേഷൻ - ഫിസിക്കൽ സയൻസസ് ( എഇഇപി):
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പ്രധാന വിഷയങ്ങളായി പഠിച്ച് പ്ലസ്ടു യോഗ്യത നേടിയവരും, ഇന്റഗ്രേറ്റഡ് എംഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ബിസിഎ തുടങ്ങിയ പ്രോഗ്രാമുകളിൽ ചേരാൻ താത്പര്യപ്പെടുന്നവരുമായ വിദ്യാർത്ഥികൾക്കാണ് ഈ പരീക്ഷ. അമൃതപുരി, കോയമ്പത്തൂർ, മൈസൂരു, കൊച്ചി എന്നീ കാമ്പസുകളിൽ വിവിധ യുജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. 5 വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.എസ്സി. കെമിസ്ട്രി, എം.എസ്.സി ഫിസിക്‌സ് വിത്ത് മൈനർ ഇൻ സയന്റിഫിക് കമ്പ്യൂട്ടിംഗ്, ബി.എസ്സി (ഓണേഴ്‌സ്) ഇൻ കെമിസ്ട്രി വിത്ത് മൈനർ ഇൻ മെറ്റീരിയൽസ് ഡിസൈൻ തുടങ്ങിയ പ്രത്യേക പ്രോഗാമുകൾ അമൃതയിലുണ്ട്.
2) അമൃത എൻട്രൻസ് എക്‌സാമിനേഷൻ - ലൈഫ് സയൻസസ്, അഗ്രികൾച്ചർ & മെഡിക്കൽ സയൻസസ് (എഇഇഎൽ)
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്രധാന വിഷയങ്ങളായി പഠിച്ച് +2 യോഗ്യത നേടിയവരും, ബിഎസ്സി (ഓണേഴ്സ്) ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, ബിഫാം / ഫാം ഡി, ബിഎസ്.സി അലൈഡ് ഹെൽത്ത് സയൻസസ് (എല്ലാ സ്‌പെഷ്യലൈസേഷനുകളും) തുടങ്ങിയ പ്രോഗ്രാമുകളിൽ ചേരാൻ ഉദ്ദേശിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ് ഈ പരീക്ഷ. അമൃതപുരി, കൊച്ചി, ഫരീദാബാദ്, കോയമ്പത്തൂർ കാമ്പസുകളിലെ വിവിധ യുജി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
3) അമൃത എൻട്രൻസ് എക്‌സാമിനേഷൻ - ബിഹേവിയറൽ സയൻസസ് ( ആർട്‌സ്, ഹ്യുമാനിറ്റീസ് & കൊമേഴ്‌സ് ) (എഇഇബി)
ഹ്യുമാനിറ്റീസ് അല്ലെങ്കിൽ കൊമേഴ്സ് പ്രധാന വിഷയമായി പ്ലസ്ടു യോഗ്യത നേടിയവരും ആർട്സ്, ഹ്യുമാനിറ്റീസ് കൊമേഴ്സ് യോഗ്യതയുള്ള ഏതെങ്കിലും പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ് ഈ പരീക്ഷ. അഭിരുചി, വെർബൽ റീസണിംഗ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ. മൈസൂരു, കൊച്ചി, അമൃതപുരി കാമ്പസുകളിലെ ബിഎസ്.സി വിഷ്വൽ മീഡിയ, 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി കോം (ടാക്‌സേഷൻ ആൻഡ് ഫിനാൻസ്), 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് (ലാംഗ്വേജ് & ലിറ്ററേച്ചർ), ബിബിഎ, ബികോം തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എൻട്രൻസ് പരീക്ഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://amrita.edu/admissions എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Content Highlights: Amritha viswa vidhyapeedam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..