മധ്യപ്രദേശിൽ എം.ബി.ബി.എസ്. പഠനം ഇനി ഹിന്ദിയിലും; ഈ ദിവസം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുമെന്ന് അമിത്ഷാ


മധ്യപ്രദേശിലെ എം.ബി.ബി.എസ്. വിദ്യാർഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് എന്നിവർ സമീപം | Photo: ANI

ഭോപാൽ: മധ്യപ്രദേശിലെ എം.ബി.ബി.എസ്. വിദ്യാർഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച പുറത്തിറക്കി.

മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിലാക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് മൂന്നു പാഠപുസ്തകങ്ങൾ പുറത്തിറക്കിയത്. മെഡിക്കൽ ബയോ കെമസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളാണിവ.എം.ബി.ബി.എസ്. കോഴ്സ് ഹിന്ദി ഭാഷയിൽ തുടങ്ങുന്ന ആദ്യസംസ്ഥാനമായി മധ്യപ്രദേശ് മാറിയെന്നും ഈ ദിവസം ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം തുടങ്ങിയത്. രാജ്യത്തെ എട്ടുഭാഷകളിൽ കൂടി മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ഷാ പറഞ്ഞു.

രാജ്യത്ത് 387 മെഡിക്കൽ കോളേജുകളിലായി ആകെ 51,000 സീറ്റുകളുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം 596 മെഡിക്കൽ കോളേജുകളും 89,000 സീറ്റുകളുമായി വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.

97 ഡോക്ടർമാർ ചേർന്നാണ് മധ്യപ്രദേശിലെ ഹിന്ദി പാഠപുസ്തകങ്ങൾ തയ്യാറാക്കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാൻ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Amit Shah, Hindi, medical books, Madhya Pradesh, medical education, latest news, jobs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented