ആസ്‌ക് എക്‌സ്‌പേര്‍ട്ട് Day 9: നീറ്റ് അടിസ്ഥാനമാക്കിയുള്ള അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനം


സെമിനാര്‍ ഉച്ചയ്ക്ക് 2.15-ന്

ആസ്ക് എക്സ്പെർട്ട് 2020 വെബിനാർ | ഫോട്ടോ: മാതൃഭൂമി

നീറ്റ് ഫലം വന്നതിനുശേഷമുള്ള ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശനത്തെക്കുറിച്ച് പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍ ഡോ. എസ്. രാജൂകൃഷ്ണന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15-ന് വിശദീകരിക്കും. മാതൃഭൂമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ facebook.com/mathrubhumidotcom വഴി കാണാം.

ഓള്‍ ഇന്ത്യ ക്വാട്ടയില്‍ ഏത് ഏജന്‍സിയാണ് പ്രവേശനം നടത്തുന്നത്, നടപടിക്രമങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ക്ലാസില്‍നിന്നറിയാം. സംസ്ഥാനത്തെ മെഡിക്കല്‍പ്രവേശനത്തിനൊപ്പം വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ഓള്‍ ഇന്ത്യ ക്വാട്ട പ്രവേശനം. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, അലോട്ട്‌മെന്റ് തുടങ്ങിയ നടപടികള്‍ ക്ലാസില്‍ വിശദീകരിക്കും. ജിപ്മര്‍, എയിംസ്, കല്പിത സര്‍വകലാശാല എന്നിവയിലേക്കുള്ള പ്രവേശനനടപടികള്‍, ഫീസ് തുടങ്ങിയ കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശയങ്കയുണ്ടാക്കുന്നുണ്ട്. നീറ്റ് അടിസ്ഥാനമാക്കിയുള്ള മറ്റു പ്രവേശനനടപടികളും മനസ്സിലാക്കാം.

നാളെ: വിദേശ മെഡിക്കല്‍പഠനം

വിദേശ മെഡിക്കല്‍പഠനത്തെക്കുറിച്ച് ആസ്പയര്‍ എബ്രോഡ് സ്റ്റഡീസ് ഡയറക്ടര്‍ എ.എം. താലിബ് ക്ലാസെടുക്കും. കോവിഡ് സാഹചര്യത്തില്‍ വിദേശ മെഡിക്കല്‍പഠനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ക്ലാസില്‍ വിശദീകരിക്കും.

ആസ്‌ക് എക്‌സ്‌പേര്‍ട്ട് മുന്‍ദിവസങ്ങളിലെ സെമിനാര്‍ കാണാന്‍ സന്ദര്‍ശിക്കുക: mathrubhumi.com/education-malayalam/specials/ask-expert-2020

Content Highlights: All India Medical Admissions through NEET will be discussed in Ask Expert Online Seminar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section




Most Commented