സ്വാതന്ത്ര്യസമര നേതാക്കള്‍, സ്മാരകങ്ങള്‍, ധീരനായകര്‍; AIIMS-കളുടെ പേരുമാറ്റാന്‍ കേന്ദ്രസർക്കാർ


പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് അടക്കം രാജ്യത്തെ 23 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ സ്ഥലങ്ങളുടെ പേര് നല്‍കിയിട്ടുള്ള ഈ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക നായകര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, ചരിത്ര സ്മാരകങ്ങള്‍-സംഭവങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി പുനര്‍നാമകരണം ചെയ്യാനാണ് നിര്‍ദേശം

ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എല്ലാ എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും പേരുകള്‍ മാറ്റാനാണ് ഉദ്ദേശ്യം. എയിംസില്‍ ഭൂരിഭാഗവും പുനര്‍നാമകരണത്തിനുള്ള പേരുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു.



1956-ലാണ് ഡല്‍ഹി എയിംസ് സ്ഥാപിതമായത്. 24 ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. 2022 ജനുവരിയിലെ കണക്കനുസരിച്ച്, 19 എയിംസ് സ്ഥാപനങ്ങള്‍ പൂര്‍ണപ്രവര്‍ത്തനക്ഷമമാണ്. രാജ്യത്തുള്ള എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇവയാണ്-

എയിംസ് കാശ്മീര്‍
എയിംസ് വിജയ്പൂര്‍
എയിംസ് ബിലാസ്പൂര്‍
എയിംസ് ബതിന്‍ഡ(പഞ്ചാബ്)
എയിംസ് റിഷികേശ്
എയിംസ് ന്യൂഡല്‍ഹി
എയിംസ് മനേത്തി
എയിംസ് ജോഥ്പൂര്‍
എയിംസ് റായ്ബറേലി
എയിംസ് ഖൊരഗ്പൂര്‍
എയിംസ് പാറ്റ്ന
എയിംസ് ദര്‍ഭംഗ (ബീഹാര്‍)
എയിംസ് ഗുവാഹത്തി
എയിംസ് മണിപ്പൂര്‍ (Announced)
എയിംസ് കല്യാണി (പശ്ചിമ ബംഗാള്‍)
എയിംസ് ദിയോഗര്‍ (ജാര്‍ഖണ്ഡ്)
എയിംസ് ഭോപാല്‍
എയിംസ് രാജ്കോട്ട് (ഗുജറാത്ത്)
എയിംസ് നാഗ്പൂര്‍
എയിംസ് റായ്പൂര്‍
എയിംസ് ഭുവനേശ്വര്‍
എയിംസ് ബിബിനഗര്‍ (തെലങ്കാന)
എയിംസ് മംഗളഗിരി (ആന്ധ്ര)
എയിംസ് കര്‍ണാടക (proposed)
എയിംസ് മധുരൈ

Content Highlights: All 23 AIIMS To Be Named After Local Heroes, Monuments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented