ജനകീയ സമരങ്ങളും, ജീവിതപ്രശ്‌നങ്ങളും ഗവേഷണവിഷയങ്ങളായി; അജ്മല്‍ഖാന് ഹാര്‍വാഡ് ഫെലോഷിപ്പ്


എ.ടി. അജ്മൽഖാൻ

കാളികാവ്: കാലാവസ്ഥാ വ്യതിയാനം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ദളിത് -ആദിവാസി വിഭാഗങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന പഠനത്തിന് അഞ്ചച്ചവടിയിലെ എ.ടി. അജ്മല്‍ഖാന് ഹാര്‍വാഡ് സര്‍വകലാശാലയുടെ ഫെലോഷിപ്പ്. ഒമ്പത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഫെലോഷിപ്പിന് അര്‍ഹമായത് അജ്മല്‍ഖാന്‍ മാത്രമാണ്. 60,000 അമേരിക്കന്‍ ഡോളറാണ് (47,85,150 രൂപ) ഫെല്ലോഷിപ്പ് തുക.

2021-ല്‍ ലണ്ടന്‍ സര്‍വകലാശാലയുടെ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ ആണവോര്‍ജ വികസനവും ജനകീയസമരങ്ങളെയും കുറിച്ചുള്ള പഠനമാണ് അന്ന് നടത്തിയത്. കേംബ്രിഡ്ജ്, ലണ്ടന്‍, വാഷിങ്ടണ്‍, മെല്‍ബണ്‍ തുടങ്ങിയ സര്‍വകലാശാലകളിലെ ഗവേഷക സെമിനാറുകളില്‍ അജ്മല്‍ഖാന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമുള്ള മാസികകളിലും ജേര്‍ണലുകളിലും കവിതകളും ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന സര്‍ക്കാര്‍ ഗവേഷക ഫെലോഷിപ്പ്, ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് തുടങ്ങിയവയും ലഭിച്ചു.

ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ചാള്‍സ് വാലസ് ഫെല്ലോ ആയിരുന്ന ഇദ്ദേഹം മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നാണ് ഗവേഷണ ബിരുദം നേടിയത്. ഡല്‍ഹിയിലെ അംബേദ്കര്‍ സര്‍വകലാശാല, അശോക സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. അഞ്ചച്ചവടി അരിത്തല മൂസയുടെയും സുലൈഖയുടെയും മകനാണ്.

Content Highlights: Ajmal Khan bags harvard university fellowship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented