Representative Image | Photo: Gettyimages.in
ന്യൂഡൽഹി: കുടുംബഡോക്ടർ എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെ ‘ഫാമിലി മെഡിസിനിൽ’ ബിരുദാനന്തരബിരുദ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാനൊരുങ്ങി കേന്ദ്രം. ആദ്യഘട്ടത്തിൽ റായ്‌പുർ, ഋഷികേശ്, ജോധ്‌പുർ, പട്ന, ഭുവനേശ്വർ, ഭോപാൽ എന്നിവിടങ്ങളിലെ എയിംസുകളിലാകും കോഴ്സുകൾ തുടങ്ങുന്നത്. തുടർന്ന് രാജ്യത്തെ മറ്റു മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ജനറൽ മെഡിസിൻ, ബെയ്സിക് സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ വിഷയങ്ങളാകും പാഠ്യപദ്ധതിയിൽ പ്രധാനമായുണ്ടാവുക. ജീവിതജന്യരോഗങ്ങളിൽനിന്ന് ആളുകളെ മുക്തമാക്കുകയെന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. മെഡിക്കൽവിദ്യാർഥികളെ കൂടുതൽ സഹാനുഭൂതിയുള്ള ‘സമ്പൂർണഡോക്ടർ’ ആയി വളർത്തിയെടുക്കാൻ കോഴ്സ് സഹായിക്കും. സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ ജോലിഭാരവും കുറയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
മെഡിക്കൽ ബിരുദകാലംമുതൽ അവയവപഠനത്തിനൊപ്പം കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാപഠനവും വിദ്യാർഥികളിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ രണ്ടുമാസം മുമ്പ് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) കരടു തയാറാക്കിയിരുന്നു. ഓരോ എം.ബി.ബി.എസ്. വിദ്യാർഥിയും പഠനകാലയളവിൽ അഞ്ചുകുടുംബങ്ങളെ ദത്തെടുക്കണമെന്ന കുടുംബദത്ത് പദ്ധതി അഥവാ ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിന്റെ (എഫ്.എ.പി.) കരട് എൻ.എം.സി. ഫെബ്രുവരിയിൽ തയ്യാറാക്കിയിരുന്നു.
Content Highlights: AIIMS to Offer PG Course in Family Medicine
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..