സര്‍വകലാശാലകള്‍ ഒറ്റ വകുപ്പില്‍; സാധ്യത തുറന്ന് കാര്‍ഷികസര്‍വകലാശാലാ തര്‍ക്കം


സ്വന്തം ലേഖകന്‍

കാര്‍ഷികസര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല തുടങ്ങിയവയെല്ലാം ഒറ്റ കുടക്കീഴില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം.

Representational Image (Photo: Canva)

തിരുവനന്തപുരം: സി.പി.ഐ. ഭരിക്കുന്ന കൃഷിവകുപ്പിനുകീഴിലുള്ള കാര്‍ഷികസര്‍വകലാശാലയില്‍ കെടുകാര്യസ്ഥത ആരോപിച്ച് സി.പി.എം. സംഘടനകള്‍ സമരത്തിനിറങ്ങിയതോടെ എല്ലാ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലാക്കാനുള്ള നീക്കം ഊര്‍ജിതമാവുന്നു.

കാര്‍ഷികസര്‍വകലാശാലയിലെ ജനാധിപത്യവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് അധ്യാപകരടക്കമുള്ള സി.പി.എം. സംഘടനകളുടെ പ്രക്ഷോഭം. ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വാഹനജാഥയും നടക്കുന്നു. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭരണപരമായ നടപടികള്‍ വൈകുന്നതിനാല്‍ സര്‍വകലാശാലകളെല്ലാം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലാക്കണമെന്ന് സര്‍വകലാശാലാ പരിഷ്‌കാരകമ്മിഷനുകളില്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതു പ്രതിഫലിക്കുന്നതായിരിക്കും കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന് അധികൃതര്‍ അറിയിച്ചു.

കാര്‍ഷികസര്‍വകലാശാല അടക്കമുള്ളവയില്‍ അതതുവകുപ്പുകളുടെ ശ്രദ്ധ പതിയുന്നില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ സെക്രട്ടറി ഹരിലാല്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസം മികവുറ്റതാവണമെങ്കില്‍ സര്‍വകലാശാലകളെല്ലാം ഒറ്റവകുപ്പിനു കീഴിലാവണം. ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടുണ്ടെന്നും ഹരിലാല്‍ വ്യക്തമാക്കി.

കാര്‍ഷികസര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല തുടങ്ങിയവയെല്ലാം ഒറ്റ കുടക്കീഴില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. പക്ഷേ, മുന്നണിതലത്തിലുള്ള ധാരണയും സര്‍ക്കാരിന്റെ നയപരമായ തീരുമാനവുമില്ലാതെ ഇതു നടപ്പാക്കാനാവില്ല. അതിനാല്‍, സി.പി.എം., സി.പി.ഐ. നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാവും.

Content Highlights: Agricultural university controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented