CUET-UG: പരീക്ഷാനടത്തിപ്പിൽ വീഴ്ചകണ്ടെത്തിയ 53 കേന്ദ്രങ്ങളെ ഒഴിവാക്കി; മാറ്റിയ പരീക്ഷകൾ 24 മുതൽ


CUET 2022

ന്യൂഡൽഹി: ഓഗസ്റ്റ് 12 മുതൽ 14 വരെ നടക്കാനിരുന്ന രണ്ടാം സെഷനിലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) യു.ജി. ഓഗസ്റ്റ് അവസാനത്തേക്ക് മാറ്റിയതായി ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) അറിയിച്ചു. പുതുക്കിയ തീയതിപ്രകാരം ഓഗസ്റ്റ് 24 മുതൽ 28 വരെ പരീക്ഷ നടക്കും. അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് ദിവസങ്ങൾക്കുമുമ്പ് ഡൗൺലോഡ് ചെയ്യാം.

മൂന്നാം സെഷനിലെ പരീക്ഷകൾ മുൻനിശ്ചയിച്ചപ്രകാരം ഓഗസ്റ്റ് 17, 18, 20 തീയതികളിൽ നടക്കും. സാങ്കേതികത്തകരാറും പരീക്ഷാനടത്തിപ്പിലെ വീഴ്ചയും കണക്കിലെടുത്താണ് മാറ്റം. ഒപ്പം 15,811 വിദ്യാർഥികളിൽനിന്ന് പരാതികൾ ലഭിച്ചതായി യു.ജി.സി. ചെയർമാൻ എം. ജഗദീഷ്‌കുമാർ പറഞ്ഞു.

സാങ്കേതികത്തകരാറുകളും ഏകോപനത്തിൽ വീഴ്ചയും വരുത്തിയ 53 കേന്ദ്രങ്ങളെ പരീക്ഷാ നടത്തിപ്പിൽനിന്ന് ഒഴിവാക്കിയതായി എൻ.ടി.എ. ഡയറക്ടർ ജനറൽ വിനീത് ജോഷി പറഞ്ഞു. ഇതിൽ 32 എണ്ണം ഡൽഹിയിലാണ്. ജാർഖണ്ഡ്, ഉത്തർപ്രദേശ് (നാലുവീതം) ഹരിയാണ, ഛത്തീസ്ഗഢ്‌, (രണ്ടുവീതം), അരുണാചൽപ്രദേശ്, അസം, ലഡാക്ക്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡിഷ, തമിഴ്‌നാട് (ഓരോന്നുവീതം) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് മാറ്റിയത്. തുടർച്ചയായി പരീക്ഷകൾ മുടങ്ങുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അവലോകനയോഗം വിളിച്ചിരുന്നു. യു.ജി.സി., എൻ.ടി.എ., എ.ഐ.സി.ടി.ഇ. ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക്: www.nta.ac.in, പരാതികൾ അറിയിക്കാൻ: cuetgrievance@nta.ac.in.

Content Highlights: Affected students will take CUET from August 24 to 28


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented