പോണ്ടിച്ചേരി സർവകലാശാല | Image Credi: facebook.com|pondiuni.edu.in
പോണ്ടിച്ചേരി സര്‍വകലാശാല 2022-23 അക്കാദമിക വര്‍ഷത്തെ ബിരുദാനന്തര ബിരുദ (പി.ജി.), ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) 2022 വഴിയായിരിക്കും പ്രവേശനം. അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും CUET(UG) സ്കോറുകള്‍ ഉപയോഗിച്ചായിരിക്കും
അപേക്ഷകര്‍ പ്രോഗ്രാമുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ടെസ്റ്റ് പേപ്പര്‍ കോഡ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ pondiuni.edu.in/admissions-2022-23/ സന്ദര്‍ശിക്കുക.
cuet.nta.nic.in, nta.ac.in വഴി CUET പ്രവേശനപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ 18 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി. ജൂണ്‍ 20 മുതല്‍ 22 വരെ തെറ്റുകള്‍ തിരുത്താനുള്ള അവസരവുമുണ്ടാകും
അപേക്ഷിക്കേണ്ട വിധം
- cuet.nta.nic.in ഓപ്പണ്‍ ചെയ്യുക
- പേരുകള്‍, ജെന്‍ഡര്‍, ബന്ധപ്പെടാനുള്ള നമ്പറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിശദാംശങ്ങള്‍ പൂരിപ്പിക്കുക
- CUET PG 2022 അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ഫോട്ടോഗ്രാഫുകള്‍, ഒപ്പ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക
- CUET 2022 അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക
- CUET 2022 PG അപേക്ഷ സമര്‍പ്പിക്കുക
- Confirmation പേജ് ഡൗണ്‍ലോഡ് ചെയ്ത ശേഷം സേവ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക
Content Highlights: Admission To Pondicherry University PG, Diploma Programmes Through CUET PG
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..