പ്രതീകാത്മക ചിത്രം | Photo: gettyimages.in
കൊച്ചി: സംസ്ഥാനത്ത് ഡിഗ്രി പ്രവേശനത്തിൽ സി.ബി.എസ്.ഇ. വിദ്യാർഥികളുടെ അർഹത നിഷേധിക്കരുതെന്ന് കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. നീട്ടിവെച്ച സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം വന്ന ശേഷമേ ഡിഗ്രി പ്രവേശനം ആരംഭിക്കാവൂ എന്ന് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോളേജിൽ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാർക്കിനൊപ്പം വിവിധ കാരണങ്ങളാൽ നൽകുന്ന സൗജന്യ മാർക്കുകൾ പരിഗണിക്കരുതെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിൽ മാത്രം നടപ്പാക്കാത്തത് സി.ബി.എസ്.ഇ. വിദ്യാർഥികളോടുള്ള വിവേചനമാണ്.
റദ്ദ് ചെയ്ത സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷകൾക്ക് പകരം സ്വീകരിക്കുന്ന മാർഗങ്ങളുടെ കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം എത്രയും പെട്ടെന്ന് സി.ബി.എസ്.ഇ. പുറപ്പെടുവിക്കണമെന്നും ഇബ്രാഹിം ഖാൻ ആവശ്യപ്പെട്ടു.
Content Highlights: Admission to Degree should be done only after CBSE result
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..