എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്‌മെന്റ്‌: ആദ്യ റൗണ്ടിൽ 5538 പേർ


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മകചിത്രം | Photo: FreePik

എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ച ആദ്യറൗണ്ട് അലോട്‌മെന്റ്‌ ലിസ്റ്റുപ്രകാരം 5538 പേർക്ക് അലോട്‌മെൻറ് ലഭിച്ചു. എം.ബി.ബി.എസിന് 12 സർക്കാർ മെഡിക്കൽ കോളേജുകളിലായി 1401 പേർക്കും 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 2400 പേർക്കും അലോട്‌മെന്റ്‌ ഉണ്ട്. ബി.ഡി.എസിന് ഇത് യഥാക്രമം 239 (ആറു കോളേജ്‌) 1498 (19 കോളേജ്‌) ആണ്.

രണ്ടുകോഴ്സിലുമായി 1989 പേർക്ക് സ്റ്റേറ്റ് മെറിറ്റിലും 238 പേർക്ക് സാമ്പത്തിക പിന്നാക്കവിഭാഗത്തിലും അലോട്‌മെന്റ്‌ ഉണ്ട്. മാൻഡേറ്ററി വിഭാഗ സംവരണ സീറ്റ് അലോട്‌മെന്റുകള്‍ ഇപ്രകാരമാണ്: ഈഴവ-334, മുസ്‌ലിം-296, പിന്നാക്ക ഹിന്ദു-112, ലാറ്റിൻ കാത്തലിക് ആൻഡ് ആംഗ്ലോ ഇന്ത്യൻ-112, ധീവര-74, വിശ്വകർമ-74, പിന്നാക്ക ക്രിസ്ത്യൻ-38, കുടുംബി-38, കുശവൻ-38, പട്ടികജാതി-366, പട്ടികവർഗം-76.



എം.ബി.ബി.എസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 696 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും സ്വാശ്രയ വിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റിൽ 6361 വരെ സംസ്ഥാന മെഡിക്കൽ റാങ്കുള്ളവർക്കും അലോട്‌മെന്റ് ലഭിച്ചു. ബി.ഡി.എസിന് ഇത് യഥാക്രമം 3303, 15,992 ആണ്. ഈ രണ്ടു കോഴ്‌സിലെയും മാൻഡേറ്ററി സംവരണ വിഭാഗങ്ങളിലെ സംസ്ഥാനതല അവസാന റാങ്കുകൾക്ക് പട്ടിക ഒന്ന് കാണുക.

ഇടുക്കി, പാലക്കാട്, കോന്നി സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ വിദ്യാർഥിതാത്‌പര്യത്തിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്ന മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് ഫ്ലോട്ട് ചെയ്തിട്ടുണ്ട്. സ്ഥാപനതലത്തിൽ താത്‌കാലിക സീറ്റ് വിഭജനം ഉണ്ടെങ്കിലും സർക്കാർ കോളേജുകളിലെ സീറ്റുകൾ സംസ്ഥാനതലത്തിലാണ് നികത്തുന്നത്. വിദ്യാർഥികൾ കൂടുതൽ താത്‌പര്യം കാട്ടുന്ന കോളേജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ തുടക്കത്തിൽത്തന്നെ നികത്തപ്പെടും. സംവരണ ആനുകൂല്യമുള്ള, സ്റ്റേറ്റ് മെറിറ്റ് അർഹതയുള്ള ഉയർന്ന റാങ്കുകാർ മുൻനിര കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് ആ കോളേജുകളിൽ സീറ്റ് അനുവദിക്കുന്നതിലേക്ക് വിദ്യാർഥിതാത്‌പര്യം കുറവുള്ള കോളേജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റും താത്‌പര്യം കൂടുതലുള്ള കോളേജുകളിലെ സംവരണ സീറ്റും പരസ്പരം വെച്ചുമാറ്റി അലോട്‌മെൻറ് നടത്തും. ഈ രീതിയെയാണ് ഫ്ലോട്ടിങ് എന്നു വിളിക്കുന്നത്. ഈ രീതിയിൽ അലോട്‌മെൻറ് നടത്തുമ്പോൾ താത്‌പര്യം കുറവുള്ള കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ ആരും ഉണ്ടാകില്ല. അതിനാൽ ലാസ്റ്റ് റാങ്ക് പട്ടികയിൽ ഈ കോളേജുകളിലെ എസ്.എം. സീറ്റിനുതാഴെ ഒരു റാങ്ക് ഉണ്ടാകില്ല.

സർക്കാർ വിഭാഗം എം.ബി.ബി.എസിൽ വിവിധ സ്പെഷ്യൽ റിസർവേഷൻ, ഭിന്നശേഷി സംവരണം എന്നിവയിലെ സംസ്ഥാനതല അവസാന റാങ്കുകൾക്ക് പട്ടിക രണ്ട് കാണുക. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മൈനോറിറ്റി, എൻ.ആർ.ഐ. സീറ്റുകളിലെ സംസ്ഥാനതല അവസാന റാങ്കുകൾക്ക് പട്ടിക മൂന്ന് കാണുക.

അലോട്‌മെൻറ് ലഭിച്ചവർ ഹോം പേജിൽനിന്ന്‌ അലോട്‌മെൻറ് മെമ്മോ ഡൗൺലോഡു ചെയ്തെടുക്കണം. പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക അതിൽ രേഖപ്പെടുത്തിയിരിക്കും.

ഓൺലൈൻ ആയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസിൽ പണമായോ അടയ്ക്കാം. ഒക്ടോബർ 29 മുതൽ നവംബർ നാല് വൈകീട്ട് നാലുവരെ കോളേജിൽ പ്രവേശനം നേടാം. തുക അടയ്ക്കാതിരിക്കുകയോ തുക അടച്ചശേഷം ഈ സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാതിരിക്കുകയോ ചെയ്താൽ അലോട്‌മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. ഈ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്‌മെൻറ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്‌മെൻറിനു മുമ്പായി അതിൽ പങ്കെടുക്കാൻ അർഹതയുള്ളവർ അപ്പോൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും താത്‌പര്യമില്ലാത്ത ഓപ്ഷനുകൾ റദ്ദുചെയ്യാനും ആ ഘട്ടത്തിൽ സൗകര്യം ലഭിക്കും.

Content Highlights: 5538 gets selected in first round allotment of mbbs/bds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented