Image: Mathrubhumi.com
ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി ബിരുദ പ്രോഗ്രാമുകളിലെ അഖിലേന്ത്യാതല കൗണ്‍സലിങ്ങില്‍ മൊത്തം 3094 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളിലായി അലോട്ട്മെന്റ് ലഭിച്ചു.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി/ദേശീയസ്ഥാപന വിഭാഗത്തില്‍ (സി.യു./എന്‍.ഐ.) ദേശീയതലത്തില്‍ നികത്തുന്ന സീറ്റുകളില്‍ ബി.എ.എം.എസിന് 37,921 വരെയും ബി.എച്ച്.എം.എസിന് 79,820 വരെയും ബി.യു.എം.എസിന് 41,128 വരെയും നീറ്റ് യു.ജി. ഓള്‍ ഇന്ത്യ ക്വാട്ട കണ്‍സലിങ് റാങ്ക് ഉള്ളവര്‍ക്ക് ഓപ്പണ്‍ (അണ്‍ റിസര്‍വ്ഡ്) വിഭാഗത്തില്‍ അലോട്ട്മെന്റ് ലഭിച്ചു. ഗവണ്‍മെന്റ് കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ടയില്‍ ബി.എ. എം.എസിന് 50,784 വരെ റാങ്കുള്ളവര്‍ക്ക് ഓപ്പണ്‍ വിഭാഗത്തില്‍ അലോട്ട്മെന്റ് കിട്ടി.
ഈ വിഭാഗത്തിലെ മറ്റു കോഴ്സുകളിലെ അവസാന ഓപ്പണ്‍ റാങ്കുകള്‍: ബി.എച്ച്.എം.എസ്.: 95,204, ബി.എസ്.എം.എസ്.: 85,572, ബി.യു.എം.എസ്. :1,02,398.
പ്രക്രിയയില്‍ ഉള്‍പ്പെട്ട കേരളത്തിലെ കോഴ്‌സുകളിലെ അവസാന ഓപ്പണ്‍ റാങ്കുകള്‍: ബി.എ. എം.എസ്: 47,618 (ഗവ.), 54,552 (ഗവ. എയ്ഡഡ്), ബി.എച്ച്.എം.എസ്.: 72,437 (ഗവ.), 1,01,849 (ഗവ. എയ്ഡഡ്). കല്പിത സര്‍വകലാശാലാ വിഭാഗത്തില്‍ മാനേജ്‌മെന്റ്/പെയ്ഡ് സീറ്റിലെ ദേശീയതല അവസാന റാങ്കുകള്‍: ബി.എ. എം.എസ്: 7,13,881, ബി. എച്ച്.എം.എസ്: 9,22,748. പൂര്‍ണപട്ടിക https://aaccc.gov.in -ല്‍ ലഭിക്കും.
Content Highlights: 50,784 open seat in government ayurvedha colleges
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..