പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: ഇടത് അധ്യാപകസംഘടനയുടെ സമ്മര്‍ദങ്ങളില്‍ തട്ടി സംസ്ഥാനത്തെ 44 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം ഇഴയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് നടപടികള്‍ തുടങ്ങിയെങ്കിലും ഇപ്പോഴും കോളേജുകള്‍ നാഥനില്ലാതെ തുടരുകയാണ്. യു.ജി.സി. മാര്‍ഗനിര്‍ദേശമനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനം നടത്തണമെന്ന കോടതിനിര്‍ദേശം വന്നശേഷവും ഒന്നുംചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
യു.ജി.സി. മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചല്ലാതെ പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഗവേഷണ ബിരുദം, അസോസിയേറ്റ് പ്രൊഫസറായി 15 വര്‍ഷത്തെ അധ്യാപനപരിചയം, നിലവാരമുള്ള ജേണലില്‍ പ്രസിദ്ധീകരിച്ച പത്തു പ്രബന്ധങ്ങള്‍ എന്നിവയാണ് വേണ്ട കുറഞ്ഞ യോഗ്യതകള്‍. ഇതനുസരിച്ച് നിയമനത്തിന് യോഗ്യരായവരെ തിരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചേരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
സീനിയോറിറ്റിക്ക് മുന്‍ഗണന നല്‍കണമെന്നാണ് ഭരണാനുകൂലസംഘടനയായ അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സിന്റെ (എ.കെ.ജി.സി.ടി.) നിലപാട്. ഭരണപക്ഷ സംഘടനയുടെ ശക്തമായ എതിര്‍പ്പ് കാരണമാണ് പ്രിന്‍സിപ്പല്‍ നിയമനം വൈകുന്നതെന്ന് ഗവ. കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ജി.സി.ടി.ഒ.) ജനറല്‍ സെക്രട്ടറി ഡോ. ബിജു ലോന കെ. ആരോപിച്ചു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ കേസുകള്‍ നിലനില്‍ക്കുന്നതു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടികളൊന്നുമെടുക്കാതിരിക്കുന്നത്. യു.ജി.സി. നിര്‍ദേശിച്ച യോഗ്യതകളനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനം എത്രയും പെട്ടെന്നു നടത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം അധ്യാപകര്‍ ട്രിബ്യൂണലിനെ സമീപിച്ചു. സീനിയോറിറ്റിക്ക് പരിഗണന നല്‍കണമെന്നാവശ്യപ്പെട്ടുള്ള കേസും കോടതിക്കുമുമ്പാകെയുണ്ട്. ഈ കേസ് നീട്ടിക്കൊണ്ടുപോയി സീനിയോറിറ്റി അനുസരിച്ചുള്ള നിയമനത്തിന് സമ്മര്‍ദം ശക്തമാക്കുന്ന തന്ത്രമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
Content Highlights: 44 government colleges in kerala are functioning without principals
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..