പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.കെ സന്തോഷ്/ മാതൃഭൂമി
തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 25 ന് രാവിലെ പത്ത് മണിക്ക് എറണാകുളത്ത് വെച്ച് നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൈത്തറി യൂണിഫോം വിതരണത്തിനായി 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പത്ത് ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്കായി 42 ലക്ഷം മീറ്റര്‍ തുണിയാണ് വേണ്ടി വരികയെന്നും മന്ത്രി പറഞ്ഞു
പാഠപുസ്തകം വിതരണം
2023-24 അധ്യയന വര്‍ഷത്തേക്കുള്ള രണ്ടു കോടി എണ്‍പത്തിയൊന്ന് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ നാല്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി ജില്ലാ ഹബ്ബുകളില്‍ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുക
2023 - 24 അധ്യയന വര്‍ഷം ആവശ്യമായ ആകെ ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ രണ്ട് കോടി തൊണ്ണൂറ് ലക്ഷമാണ്. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 25 ന് വൈകുന്നേരം മൂന്ന് മണിക്ക് ആലപ്പുഴയില്‍ നടക്കും.
Content Highlights: 130 crore for handloom school uniform project says Minister Sivankutty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..